അഗ്രേപശ്യാമി സാക്ഷാൽ
Music: പി കെ കേശവൻ നമ്പൂതിരി
Lyricist: എസ് രമേശൻ നായർ
Singer: കെ ജെ യേശുദാസ്
Film/album: വനമാല (കൃഷ്ണഭക്തിഗാനങ്ങൾ)
അഗ്രേപശ്യാമി സാക്ഷാൽ ഗുരുപനപുരം
ഭക്തചിത്തങ്ങളെല്ലാം ഒപ്പം പൂക്കുന്ന ദീപാക്ഷരികളിൽ അമൃതൂട്ടുന്ന നാരായണീയം
കത്തും കണ്ണീർപളുങ്കാർന്നിടറിന ഹരിരാഗങ്ങളാൽ ഞങ്ങൾ നീട്ടും
സ്വപ്നത്തിൻ പ്രാഭൃതം നീ മുകരുക, പകരം തീർക്ക ദാരിദ്ര്യദുഃഖം
അഗ്രേപശ്യാമി നാരായണകല കളിയാടുന്ന വൈകുണ്ഠം
എല്ലാ കൈപ്പും മാധുര്യമാക്കാൻ പരിസരമറിയാപ്പൈക്കൾ എത്തുന്നു ഞങ്ങൾ
ചിൽക്കാമ്പേ നീ വിളങ്ങും ഗുരുപവനപുരത്തിന്റെ തീർത്ഥക്കുളം താൻ
മുക്തിപ്പാലാഴി, ആഹാ തിരകളിൽ ഹരിനാരായണപ്രേമമന്ത്രം
ഹരിനാരായണപ്രേമമന്ത്രം, പ്രേമമന്ത്രം
അഗ്രേപശ്യാമി ദേവാദികളുടെ ഹൃദയം വാർത്ത വേദാന്തരൂപം
വിശ്വം വംശീരവത്താൽ കലയുടെ കടലാക്കുന്ന സംഗീതമേഘം
ദുഃഖത്തിൽ തേൻ പുരട്ടി പരമഗുണമണയ്ക്കുന്ന പൂന്താനപുണ്യം
രക്ഷിപ്പൂ ഭട്ടപാദവ്യഥയുടെ കഥതീർക്കുന്നൊരാരോഗ്യസൗഖ്യം