അ അമ്മ ആ… ആന
Music: ജി ദേവരാജൻ
Lyricist: ദേവദാസ്
Singer: പി മാധുരികോറസ്
Film/album: താളം മനസ്സിന്റെ താളം
അ.. അമ്മ ആ…ആന
ഇ ഇമ്പം ഈ…ഈണം
പാടിരസിക്കാം വാ
ഉ ഉമ്മ ഊ ഊഴി
ഒ ഒരുമ ഓ…ഓണം
കൊള്ളാം തുമ്പികളേ ( അ അമ്മ..)
ഈശ്വരൻ നമ്മൾക്ക് കാണാത്ത ദൈവം
അച്ഛനുമമ്മയും കൺകണ്ട ദൈവം
അറിവും പൊരുളും പകർന്നു തരുന്നൊരു
ഗുരുവും നമ്മൾക്ക് ദൈവം
ലലലലാ… ( അ അമ്മ)
സൂര്യനിൽ നിന്നതിശക്തികൾ നേടി
പൂക്കളിൽ നിന്നനുഭൂതികൾ കൂട്ടി
സ്നേഹവും സത്യവും നമ്മളിലുണർത്തി
വിജയകിരീടങ്ങൾ ചൂടാം
ലലലലാ… ( അ അമ്മ)
(c)