Music: കാവ്യ മാധവൻ
Lyricist: കാവ്യ മാധവൻ
Singer: സുജാത മോഹൻ
Film/album: കാവ്യദളങ്ങൾ – ആൽബം
പറയാതെ പണ്ടേ ഞാനറിഞ്ഞു
നിനക്കെന്നോടുള്ളൊരു പ്രണയം
പറഞ്ഞാലും തീരാത്ത,കഥയിലെ മൂകമാം
സ്വരങ്ങളായ് വിരിഞ്ഞൊരു പ്രണയം
നൂറു,സ്വരങ്ങളായ് വിരിഞ്ഞൊരു പ്രണയം
ഒരു കുഞ്ഞു പൂവിനെ,കാറ്റ് തൊടും പോലെ
മിഴികൊണ്ടു തൊട്ടു നീയെന്നെ
ഒരു കടലാഴത്തില്‍,വീഴും നിലാവായി
ഉരുമ്മിയുറക്കി പിന്നെ,ഇടനെഞ്ചില്‍
ഉരുമ്മിയുറക്കി നീ പിന്നെ
ഒരു ജന്മമിങ്ങനെ,തീര്‍ന്നു പോകുന്നുവോ
മറയുന്ന സൂര്യനെ പോലെ
മറക്കുവാനാകാത്ത നിമിഷങ്ങളെ നാം
മനസ്സില്‍,സൂക്ഷിച്ചു വെയ്ക്കാം
അറിയാതെ,മനസ്സില്‍ സൂക്ഷിച്ചു വെയ്ക്കാം
പറയാതെ പണ്ടേ ഞാനറിഞ്ഞു
നിനക്കെന്നോടുള്ളൊരു പ്രണയം
പറഞ്ഞാലും തീരാത്ത,കഥയിലെ മൂകമാം
സ്വരങ്ങളായ് വിരിഞ്ഞൊരു പ്രണയം
നൂറു,സ്വരങ്ങളായ് വിരിഞ്ഞൊരു പ്രണയം….
(പറയാതെ പണ്ടേ ഞാനറിഞ്ഞു)