(സാമം ആദിതാളം)
8
ആഘോഷങ്ങളെന്തു ചൊല്ലാം
ദിവ്യമാകും ഈ ദിനത്തില്‍
ഓണം…തിരുവോണം…
(ആഘോ)
ആബാലവൃദ്ധം ജനങ്ങള്‍
കുതൂഹലചിത്തരായി
താന്താങ്ങള്‍ തന്കൃത്യങ്ങളെ
ബുദ്ധിയോടെ നിര്‍വ്വഹിച്ചും
മാനസ സന്തുഷ്ടരായി
വിഹരിക്കും പുണ്യദിനം
ഓണം…തിരുവോണം…
(ആഘോ)
സര്വ്വാഭരണങ്ങളാലങ്കാര..ഭൂഷിതരാം കാമിനിമാര്‍…
ശാന്തരായു് വിലസീടുന്നു…മംഗളഗാനങ്ങള്‍ പാടി
കാമുകന്മാരോടുചേര്ന്നു…രമ്യമായി പലര്ത്തീടുന്നു
ഓണം…തിരുവോണം
(ആഘോ)
വരികള്‍ തിരുത്താം | See Lyrics in English