മനോജ്ഞം മാമകരൂപം
മനോജ്ഞം മാമകരൂപം…
ശാരദ രാഗ – സുലീലാ രംഗം
സുലീലാ രംഗം..
സുലീലാ രംഗം….
ശാരദ രാഗ – സുലീലാ രംഗം
പങ്കജം… തങ്കം…
മനോജ്ഞം മാമകരൂപം
കാലമിതുമാറും ഹേ!
കാര്‍മേഘ -വേണീ
കഞ്ചദളം വാടും
കാന്തിയിതു മായും -ഈ
ലോകം മയങ്ങും
കാന്തിയിതു – മായും – ബാലേ!
കാലമിതു – മാറും – ഭാഗ്യ!
കാലമിതു – മാറും
വാദമിതുപോരും – ഹേ!
വീരാ വേദാന്ത
വാദമിതുപോരും – ശൂന്യ!
വാദമിതുപോരും – ഹാ! ഹാ!
മായമണം വീശും
പ്രസൂനങ്ങളില്ലേ…..
താവകമോടി – കുറഞ്ഞുതുടങ്ങി
തൂമണമോ -ദയനീയമടങ്ങി
കാമിനി, മതി! മതി! നിന് സഹവാസം
കൈവെടിയും – മധുപാളി
കൈവെടിയും – മധുപാളി…
പോരും ഉത്സാഹം – രവീന്ദ്രാ ! നീ വിലസാതേ
വേനലിലാണ്ട തടാകം പോലെ തടാകം പോലെ!
തടാകം പോലെ!
വേനലിലാണ്ട തടാകം പോലെ
ഹാ വരണ്ടില്ലേ
താവകം മേനി – രവീന്ദ്രാ! നീ വിലസാതേ….രവീന്ദ്രാ
നീ വിലസാതേ…
വരികള്‍ തിരുത്താം | See Lyrics in English