Thaalippili lyrics

വിശദവിവരങ്ങള്‍    വര്‍ഷം NA    സംഗീതം വില്‍സണ്‍    ഗാനരചന ചിറ്റൂർ ഗോപി    ഗായകര്‍ കെ എസ് ചിത്ര ,കോറസ്‌  

താലീ പീലീ കിണ്ണം താഴത്തെങ്ങോ വീണേ

ആരെങ്ങാനും കണ്ടോ..കണ്ടവരുണ്ടോ..ഹായ്…

(താലീ പീലീ കിണ്ണം…)

താലിപ്പീലിക്കിണ്ണം താഴത്തെങ്ങോ വീണേ

നീലക്കായല്‍ തീരത്തെങ്ങോ…ഓ….

ഓടിച്ചാടിച്ചെല്ല്..കണ്ടുപിടിച്ചാല്‍ ചൊല്ല്

ചക്കരവട്ടത്താഞ്ഞു പിടിക്കാലോ…

(താലിപ്പീലിക്കിണ്ണം…)

കിലുകിലെ അരമണി തുള്ളിവരുന്നൊരു

പൂവാലന്‍ തുമ്പീ…

അതുവഴിയിതുവഴിയെങ്ങാന്‍ കണ്ടോ

ആ പൊന്നിന്‍ കിണ്ണം…(കിലുകിലെ…)

മുത്തണിമേഘപ്പൊന്‍പാകില്‍

ഒന്നു തുറന്നു പതിച്ചീടും

പത്തരമാറ്റുപതിഞ്ഞൊരു പൂങ്കിണ്ണം(ഓഹോഹൊ..മുത്തണി..)

തന്നാനം താനാനം പൊന്‍ താലിപ്പൂങ്കിണ്ണം

പുന്നാരം നല്‍കീടാം പൊന്‍ പീലിപ്പൂങ്കിണ്ണം(തന്നാനം..)

(താലിപ്പീലിക്കിണ്ണം…)

കുടുകുടെയൊരു ചിരി തൂകിയണഞ്ഞൊരു

കുറുകാലന്‍ പക്ഷീ…

ഒരു മല ചെറുമല മേലേ കണ്ടോ

ആ പൊന്നിന്‍ കിണ്ണം (കുടുകുടെയൊരു..)

കൊച്ചു മയക്കം വിട്ടെന്നോ

മുത്തി പുറത്തു നടക്കുമ്പോള്‍

പൂത്തിരി പോലെ തെളിഞ്ഞൊരു പൂങ്കിണ്ണം(ഓഹോഹൊ..കൊച്ചു മയക്കം.)

അന്നാരം ആലോലം പൊന്‍ താലിപ്പൂങ്കിണ്ണം

നെഞ്ചോരം ചേർത്തീടാം പൊന്‍ പീലിപ്പൂങ്കിണ്ണം(അന്നാരം..)

(താലിപ്പീലിക്കിണ്ണം…)

 

വരികള്‍ തിരുത്താം | See Lyrics in English

Leave a Comment