Music Lyricist Singer Film/album ബാബുജി കോഴിക്കോട്വയലാർ ശരത്ചന്ദ്രവർമ്മവൈക്കം വിജയലക്ഷ്മിസുദീപ് കുമാർഅപ്പൂപ്പൻതാടിPuzhayoru naattupennu – Appooppan thaadiപുഴയൊരു നാട്ടുപെണ്ണ്അഴകൊഴുകുന്ന കണ്ണ് (2 )
കസാവൊത്തൊരുടയാട ഞൊറിഞ്ഞു കുത്തി
കതിരൊത്ത ചന്ദനക്കുറിയും തൊട്ട്
ചിരിമണി മുത്തുകൾ വിതറിക്കൊണ്ടേ
എങ്ങാണ്ടെങ്ങാണ്ടെങ്ങാണ്ടെങ്ങു പോണേ
എങ്ങാണ്ടെങ്ങാണ്ടെങ്ങാണ്ടെങ്ങു പോണേ
പുഴയൊരു നാട്ടുപെണ്ണ്..
അഴകൊഴുകുന്ന കണ്ണ് …
കറുത്ത മണ്ണിൻ പാടവരമ്പത്തൊരു പിടി ഞാറ്
ഉടുത്തു കുത്തി ചെറുമകളെ നീ പോര് പോര്
കരിമ്പച്ചമ്പ കാളകളാടി കുഴച്ചീടുന്നൊരു മണ്ണിൽ
ഓ ..ഓ
കരിവള കൈയ്യാൽ ഞാറിൽ കൊടി നട് മകളെ
കരിവള കൈയ്യാൽ ഞാറിൽ കൊടി നട് മകളെ
തത്തിനന്തോം തകതിനന്തോം തിത്തിനന്തോം തക താരാ
തത്തിനന്തോം തകതിനന്തോം തിത്തിനന്തോം തക താരാ
വയലു കണ്ടം കന്നു പൂട്ട്യേ വെത വെതച്ചെ തക താരാ
തത്തിനന്തോം തകതിനന്തോം തിത്തിനന്തോം തക താരാ
വെത മുളച്ചേ തളിര് വന്നേ ഞാറ്റുവേല കാറ്റാടിച്ചേ
തത്തിനന്തോം തകതിനന്തോം തിത്തിനന്തോം തക താരാ
കൊച്ചുപെണ്ണേ കുയിലാളെ ..
വെയിലും കേറും മുൻപേ കേറ് ..
തത്തിനന്തോം തകതിനന്തോം തിത്തിനന്തോം തക താരാ
തത്തിനന്തോം തകതിനന്തോം തിത്തിനന്തോം തക താരാ
പൂവേ പൊലി പൂവേ..പൊലി പൂവേ ..പൊലി പൂവേ ..
പൂവേ പൊലി പൂവേ..പൊലി പൂവേ ..പൊലി പൂവേ ..
പൊന്നോണം വന്നപ്പോൾ …ആ
പൊന്നോണം വന്നപ്പോൾ ..
ഒന്നാനാം കുന്നിലെ പൂക്കാതെച്ചിക്കും മുന്നാഴി പൂവ്
മാടത്തമ്മ തിരഞ്ഞു നടന്നത് പനയോലക്കാത്
തൊടി കേറി ചെന്നപ്പം തൊട്ടാവാടിക്കും
നാണം കണ്ടില്ലേ.. നാണം കണ്ടില്ലേ..
എത്താക്കൊമ്പിലെ പിച്ചകമൊട്ടിനും ഉത്രാടപ്പേര്
എത്താക്കൊമ്പിലെ പിച്ചകമൊട്ടിനും ഉത്രാടപ്പേര്
തുമ്പപ്പൂവിനു വമ്പേറെ മുക്കൂറ്റിക്കോ മുൻശുണ്ഠി
കുട ചൂടിക്കാൻ ഓടപ്പൂ വേലി കടന്നും വേഗേറി
കുട ചൂടിക്കാൻ ഓടപ്പൂ വേലി കടന്നും വേഗേറി
പൂവേ പൊലി പൂവേ..പൊലി പൂവേ ..പൊലി പൂവേ ..
പൂവേ പൊലി പൂവേ..പൊലി പൂവേ ..പൊലി പൂവേ ..
തന്തനാനേനോ ..തന്തനാനേനോ ..
തന്തനാനോ നാനെ നാനെ തന്തനാനേനോ
തന്തനാനേനോ ..തന്തനാനേനോ ..
തന്തനാനോ നാനെ നാനെ തന്തനാനേനോ