Music Lyricist Singer Film/album മിഥുൻ ഈശ്വർറോയ് പുറമടംശ്രേയ ഘോഷൽ10 കല്പനകൾRithu shalabhamay (F) – 10 kalpanakalആ ..ആ… ഋതുശലഭമേ ഇന്നു നീ എവിടെയോ
നീ അറിയുമോ എന്നിലെ നിസ്വനം
പ്രണയമേ മധുരമീ നൊമ്പരം..
ഏഴഴകുമായ് നിറയുമോ ജീവനിൽ ..
ആരോ മൃദുലമെഴുതും നിന്റെ രൂപമെൻ സിരകളിൽ
എന്നും എന്റെ നെഞ്ചിൽ…
അരിയ ശലഭമായ് ഉണരവേ
എങ്ങു മാഞ്ഞുപോയ് മേലെ വിണ്ണിലോ
ജാലകം തുറന്നു അരികിൽ നീയും വരൂ
ആ ..ആ..ആ..ഉം ..
ഇളം കുളിർനിലാകാറ്റിൽ ഒന്നായ് ഒഴുകുമ്പോൾ …
ഇളം തണൽ മാഞ്ചോട്ടിൽ..
നാമൊന്നായ് അലിയുമ്പോൾ
മിഴിയിലൊരു കനവായി..
ഒരു നിറസന്ധ്യയിലഴകായി ..
സുഖദമൊരു സ്വരമായി ..
കുറുനിര തഴുകുമൊരിണയായി
പറയുമോ പ്രണയമേ ഒരുമാത്ര നീ
ആ …ആ ..
ഏതോ ഏതോ കിനാക്കായൽ തീരത്തണയുമ്പോൾ
ഏതോ വർണ്ണജാലം നിൻ കൺകോണിലായ്
അകലെ എവിടെ നീ പോയി മാഞ്ഞു ഒന്നും ഉരിയാതെ
ഇന്നീ രാവിലെന്തേ നീ മൗനരാഗമായ്..
നെഞ്ചിൽ ചേർക്കാം തൂവൽ ചിറകായ്
പോരൂ നീ എന്റെ വിജനവീഥികളിൽ ..
തെന്നലിൽ തീരമേ വരികയെൻ വാനിൽ
മേഘം പോലെ മെല്ലെ പറക്കാം …
ഓ ..തെന്നലിൽ തീരമേ വരികയെൻ വാനിൽ
മേഘം പോലെ മെല്ലെ പറക്കാം …
ആ ..ആ ..https://www.youtube.com/watch?v=UImIDPu5F0E