Movie : Journey of love 18+
Song : Maarante Pennalle
Music : Christo Xavier
Lyrics : Vaisakh Sugunan
Singer : Yogi Sekar
മാരന്റെ പെണ്ണല്ലേ മാരിപ്പൂ ചേലല്ലേ
തേടുന്നേ പെണ്ണേ നിൻ പൂവമ്പൻ
കാണും നേരം ചേരും നേരം
ഉള്ളാകേയും ദീപാവലി
നേരായെടി വന്നില്ലേടീ കല്യാണനാൾ
ഒന്നായിനി പോകാമെടി
ദൂരങ്ങളിൽ കാതങ്ങളിൽ
നാമിന്നുമേ ഒന്നാകവേ താരങ്ങളോ മിന്നുന്നുണ്ടെ
മേലേ മേലേ മുല്ലപ്പൂവായ്
താരാകാശം പൂവേകുന്നേ
വന്നേ വന്നേ തേരിൽ വന്നേ
നിന്നേ നിന്നേം കൊണ്ടേ പോകാൻ
ചേലായവൾ പാട്ടായവൾ
നീഹാരമായ് പൂമാലകൾ
കൂട്ടായവൾ താളങ്ങളിൽ മേളങ്ങളായ്
കാണും നേരം ചേരും നേരം
ഉള്ളാകേയും ദീപാവലി
നേരായെടി വന്നില്ലേടീ കല്യാണനാൾ
പഞ്ചാരിയേ ശിങ്കാരിയേ പഞ്ചാമൃതം നീയാണെടീ
നാടാകേയും നേരുന്നിതാ പഞ്ചാരനാൾ
പഞ്ചാരിയേ ശിങ്കാരിയേ പഞ്ചാമൃതം നീയാണെടീ
നാടാകേയും നേരുന്നിതാ പഞ്ചാരനാൾ
കാണും നേരം ചേരും നേരം
ഉള്ളാകേയും ദീപാവലി
നേരായെടി വന്നില്ലേടീ കല്യാണനാൾ