Movie : Vellam
Song: Aazhiyaazhangal
Music: Bijilal
Lyrics: Nidheesh Naderi
Singer: Shabeer Ali
ആഴിയാഴങ്ങൾക്കുള്ളിൽ തെന്നി തുഴയുമീ ജലകണം
മേലെ വാനേറും വാർമേഘ ചിറകിലോ ചേർന്നിടും
പോയ കാലം പാതിരാവോ
പാൽക്കിനാവിൻ പൂരമോ
സൂര്യതാപം നീറുമുള്ളം
പാത നേടാൻ ഇന്ധനം
മുന്നോട്ടോടും മാനം തേടുന്നു വഴി നാളം
ദൂരെ മിന്നി തൂകുന്നു പോന്നോളി
വെള്ളം തുള്ളി ഉലഞ്ഞാലും
വള്ളം മുന്നോട്ടല്ലോ
ചെല്ലും തീരം പുൽകും ഇനിയില്ല പിന്നോട്ട് (2)
വഴി നിറയെ നീ വരണു മഴുവായി ഏരിയണ്
അകലെ മായണ് പകലോ പായണ്
ഇരവോ പറയണ് ഇനിയും പുഴ തുഴായണമിതിലേറേ
കരയരികേ അണയണ കാലം
പുതു ചുവടുകളേറും നേരം
നിറമേറുന്ന ലോകമിതൊന്നാകേ കൈ നീട്ടുന്നു
വെള്ളം തുള്ളി ഉലഞ്ഞാലും
വള്ളം മുന്നോട്ടല്ലോ
ചെല്ലും തീരം പുൽകും ഇനിയില്ല പിന്നോട്ട്