Movie | : Kuri |
Song | : Angumele Angumele |
Music | : Vinu Thomas |
Lyrics | : B K Harinarayanan |
Singer | : Najim Arshad |
അങ്ങുമേലെ അങ്ങുമേലെ
അങ്ങേതോ മാമല മേലേ
വെള്ളിനൂലായി തുള്ളിവീണെ
ചില്ലൊലും തൂവെയിലാകെ
ഈറൻ മാറും ….
വഴികൾ നിറയേ…
മഞ്ഞിലം പീലികൾ
തുന്നിയോ ആരെയാരെ…
അങ്ങുമേലെ അങ്ങുമേലെ
അങ്ങേതോ മാമല മേലേ
രാവൊർമയെ …..
തൂവെള്ള മഷികൊണ്ട് മായ്ച്ചിട്ടു
ജീവന്റെയെടിൽ സിന്ദൂരപുലരി
ഒന്നുടെയെഴുതും പൂക്കാലം
ഇന്നിതൊട്ടേ അന്തിയോളവും
മങ്ങാതെ കഥമെല്ലെ നീങ്ങീടും
പകലോന്റെ പോക്കിനൊപ്പമായി
പന്തായികറങ്ങീടുമെല്ലാരും
തെല്ലുസമയമൊരൊരം നിന്നാലോ
വന്നു വീശും കാറ്റൊരു കൂട്ടാകും
ശുഭദിനയാനം തുടങ്ങുകയാണ്
കണ്ണാടിചേലെഴുമീനാട്
ഇനി ഈ …നാട്…
അങ്ങുമേലെ അങ്ങുമേലെ
അങ്ങേതോ മാമല മേലേ
ഈറൻ മാറും ….
വഴികൾ നിറയേ…
മഞ്ഞിലം പീലികൾ
തുന്നിയോ ആരെയാരെ…
അങ്ങുമേലെ അങ്ങുമേലെ
അങ്ങേതോ മാമല മേലേ