Movie | : vedha |
Song | : Akashapalazhiyil |
Music | : Rahul Raj |
Lyrics | : Rethi Sivaraman |
Singer | : Shweta Mohan |
ആകാശപാലാഴിയിൽ
നീയെൻ സൂര്യനായി
വാടാതെൻ പൂവാടിയിൽ
നിയോ സൂനമായി
വിടരുമെൻ മിഴികളിൽ
കവിതയായി നിറയുമോ
വരമാകാൻ വരാമോ
പ്രഭാതചാരുതയാൽ
ഇരുളിലൊരു നാളമായി നാം
ചാരെയായി ഇന്നാദ്യമായി
വരിയുമിരു താളമായി നാം ചേരുമോ….
സുഗതമൊരു രാഗമായി നീ
ജീവനായി സ്വകാര്യമായി
പാടാം വിലോലം നിലാവ് തുനിഴലായി
പകരുമോ സുഹൃതമി
നിനവിലെ… ഹൃദയമായി
വരികളിൽ തഴുകി നീ
ഇളവേൽക്കാൻ താനെ
നിളയായി ഞാൻ ദൂരെ
പുതുവാനമായി ചിറകുത്തേടി ഞാൻ ….
ഇമച്ചേരാ രാവിൽ
മഴയായി തോരാതെ
കവിതകൾ തിരകളായി
കരയെ തേടുകയായി
ആകാശപാലാഴിയിൽ
നീയെൻ സൂര്യനായി
വിടരുമെൻ മിഴികളിൽ
കവിതയായി നിറയുമോ
വരമാകാൻ വരാമോ
പ്രഭാതചാരുതയാൽ
ഇരുളിലൊരു നാളമായി നാം
ചാരെയായി ഇന്നാദ്യമായി
വരിയുമിരു താളമായി നാം ചേരുമോ….
സുഗതമൊരു രാഗമായി നീ
ജീവനായി സ്വകാര്യമായി
പാടാം വിലോലം നിലാവ് തുനിഴലായി