Adana kandalum lyrics

https://youtu.be/n4UPPcv0uMg

Movie : Vedikkettu
Song : Adana kandalum
Music : Shibu pularkazhcha
Lyrics : Shibu pularkazhcha
Singer : Amal jose

ആടണ കണ്ടാലും
പാടണ കണ്ടാലും
കാണാനഴകുള്ള പെണ്ണിവളാ
കാണുന്നവരെല്ലാരും കണ്ണുവെച്ചീടും
കരിനീല കണ്ണുകളുള്ളവളാ
നല്ല കട്ടിചുവപ്പുള്ള ചുണ്ടുകളാ (2)

കണ്ടൊരാനാൾ മുതൽ
കണ്മണി നീയെന്റെ
നെഞ്ചിലായിക്കേറിയില്ലേ (2)
കാണും കിനാവിലായി
എന്നും വിരിയുമെൻ
വെന്മേഘപൂക്കളല്ലേ
പെണ്ണെ നീയെന്റെ സ്വന്തം അല്ലെ

ചന്ദനഗന്ധം തഴുകിടുമ്പോളെല്ലാം
നിൻ വരവായിരുന്നു(2)
അന്നനടപോലടുക്കുന്ന നേരത്തു
കാർമുകിൽ പോയ്മറഞ്ഞു
പെണ്ണ് നാണംകുണുങ്ങി നിന്നു

ആടണ കണ്ടാലും
പാടണ കണ്ടാലും
കാണാനഴകുള്ള പെണ്ണിവളാ
കാണുന്നവരെല്ലാരും കണ്ണുവെച്ചീടും
കരിനീല കണ്ണുകളുള്ളവളാ
നല്ല കട്ടിചുവപ്പുള്ള ചുണ്ടുകളാ

നുണക്കുഴി പുഞ്ചിരിയാലെ നീ
നോക്കിയാൽ ഉള്ളിൽ കൊടികയറും(2)
പൂരപെരുമ്പറ കൊട്ടിക്കയറുമ്പോൾ
വർണങ്ങൾ പാറിവീണു
മേലെ താരകം നീങ്ങിനിന്നു

എൻതിലകക്കുറി നിന്തിരുനെറ്റിയിൽ
സിന്ദൂരമായി പടരും (2)
ചൂടുള്ള ചുംബനം ചുണ്ടിലായി കിട്ടുന്ന
നാളുകൾ എന്നു വരും
ആ രാവുകൾ എന്നുണരും

എൻതിലകകുറി ……നിന്തിരുനെറ്റിയിൽ…
സിന്ദൂരമായി പടരും
കാണുന്നവരെല്ലാരും കണ്ണുവെച്ചീടും
കരിനീല കണ്ണുകളുള്ളവളാ
നല്ല കട്ടിചുവപ്പുള്ള ചുണ്ടുകളാ

ആടണ കണ്ടാലും
പാടണ കണ്ടാലും
കാണാനഴകുള്ള പെണ്ണിവളാ
കാണുന്നവരെല്ലാരും കണ്ണുവെച്ചീടും
കരിനീല കണ്ണുകളുള്ളവളാ
നല്ല കട്ടിചുവപ്പുള്ള ചുണ്ടുകളാ(2)

https://youtu.be/0C1PA6ltkMw
https://youtu.be/n4UPPcv0uMg

Leave a Comment