Movie : Vedikkettu
Song : Indeevaram pol
Music : Shibu Pularkazhcha
Lyrics : Shibu Pularkazhcha, Bibin george
Singers : Shibu Pularkazhcha, Hari Kandammuri, Jyothish Babu, Jitheesh Babu , Subbayyan Paravur, Vinod Kalabhavan, Sanjay Sankar & Vishnu Unnikrishnan
ഇന്ദീവരം പോൽ അഴകുള്ളോള്
ഇന്ദ്ര ധനുസിൽ പിറന്നവള്
കുന്തിരിക്കത്തിൻ മണമുള്ളോള്
ചെഞ്ചുണ്ടിൽ വിരിയും കരിക്കിൻ പൂള്
ഇന്ദീവരം പോൽ അഴകുള്ളോള്
ഇന്ദ്ര ധനുസിൽ പിറന്നവള്
കുന്തിരിക്കത്തിൻ മണമുള്ളോള്
ചെഞ്ചുണ്ടിൽ വിരിയും കരിക്കിൻ പൂള്
കാണാൻ എന്തൊരു ചന്തമാണത്
കേൾക്കാൻ എന്തൊരു ഇമ്പമാണത് (2)
കണ്ണാരം പൊത്തി കളിച്ചപ്പോള്
കണ്ണിമ വെട്ടാതെ നോക്കിയോള്
കണ്ണി മാങ്ങാച്ചാറിൻ എറിവുള്ളൊള്
കണ്ണീരു കണ്ടാൽ അലിയുന്നോള്
കാണാൻ എന്തൊരു ചന്തമാണത്
കേൾക്കാൻ എന്തൊരു ഇമ്പമാണത്
പാധാംഗധങ്ങളണിഞ്ഞവള്
പാലക്കാ മോതിരം ഇട്ടവള്
പാലപ്പം പോലെ വെളുത്തവള്
പാമുള്ളനേപോലെ തിളക്കുന്നോള്
കാണാൻ എന്തൊരു ചന്തമാണത്
കേൾക്കാൻ എന്തൊരു ഇമ്പമാണത്
കുന്നിക്കുരുപോൽ മറുകുള്ളോല്
കുങ്കുമം നെറ്റിയിൽ ചാർത്തിയോള്
കൂവളമാല കൊരുത്തവള്
കുമുദിപൊയ്കയിൽ നീന്തിയോള്
കാണാൻ എന്തൊരു ചന്തമാണത്
കേൾക്കാൻ എന്തൊരു ഇമ്പമാണത്
ആലില പോലെ ആടുന്നവള്
ചീരേല പോലെ ചുവന്നവള്
പേരെയില തളിർ കിള്ളിയോള്
കാതിലാ കിന്നാരം ചൊല്ലിയോള്
കാണാൻ എന്തൊരു ചന്തമാണത്
കേൾക്കാൻ എന്തൊരു ഇമ്പമാണത്
വെള്ളികൊലുസിട്ട പെണ്ണിവള്
വെള്ളാരം കല്ല് പെറുക്കിയോള്
കൈവെള്ളയിൽനുള്ളിട്ടു ഓടിയവള്
വള്ളിപോൽ എന്നിൽ പടർന്നവള്
കാണാൻ എന്തൊരു ചന്തമാണത്
കേൾക്കാൻ എന്തൊരു ഇമ്പമാണത്
കാവിൽ വിളക്ക് തെളിച്ചവള്
കാത്തിരിക്കാന്നു പറഞ്ഞവള്
കണ്ണോടു കണ്ണായി ഇരുന്നവള്
മണ്ണോടു മണ്ണായി മറഞ്ഞവള്
കാണാൻ എന്തൊരു ചന്തമാണത്
കേൾക്കാൻ എന്തൊരു ഇമ്പമാണത്(4)