Movie : Aanaparambile World Cup
Song : Enganengaanu
Music : Jakes Bejoy
Lyrics : Manu Manjith
Singer : M G Sreekumar, Sreehari
പന്തുപോൽ ഉരുണ്ടുരുണ്ട്
ഭൂമിയിൽ പന്തു തട്ടാനിടങ്ങളില്ല സ്വാമിയേ..
ഈ വിധത്തിലിങ്ങനെ
കോട്ട കെട്ടുകിൽ
ചൊവ്വയിൽ പറന്നു ഞങ്ങൾ
കോർട്ട് കെട്ടണോ
എങ്ങാണെങ്ങാണ് എങ്ങാണെങ്ങാണ്
തേടുന്നൊരാമണ്ണ്
അക്കാണും കാട്ടിൽ
ഇക്കാണും കുന്നിൽ
ചങ്ങാതിപ്പട ഇറങ്ങീ
എങ്ങാണെങ്ങാണ് എങ്ങാണെങ്ങാണ്
തേടുന്നൊരാമണ്ണ്
അക്കാണും കാട്ടിൽ
ഇക്കാണും കുന്നിൽ
ചങ്ങാതിപ്പട ഇറങ്ങീ
പുഴവക്കിലും അക്കരെമുക്കിലും
നോക്കവിടൊക്കണ ഇടമുണ്ടോ
വഴി മുട്ടിയ കൂട്ടം വട്ടം ചുറ്റുന്നേ
ഈ ചങ്കില് വിങ്ങണ സങ്കടം
എങ്ങനെ നീങ്ങുന്നറിയാതെ
ഊര് ചുറ്റുന്നൊരാവയാലും
എങ്ങാണെങ്ങാണ് എങ്ങാണെങ്ങാണ്
തേടുന്നൊരാമണ്ണ്
അക്കാണും കാട്ടിൽ
ഇക്കാണും കുന്നിൽ
ചങ്ങാതിപ്പട ഇറങ്ങീ
ഓ.. ആനപ്പറമ്പിന്റെ നാളത്തെ താരങ്ങൾ
താഴെ ചെളിക്കുണ്ടിൽ താഴില്ലല്ലോ
ആവേശം പോങ്ങുമ്പോളാകാശം മുട്ടുമ്പോൾ
കണ്ണീരൊന്നാറീടു..മ്മേറിടും
തന്താനെ തന്താനെ
തന്തക തന്തക
തന്താനെ തന്താനെ
തക തക തക തക തക തക
നൈറൂസും ഫർഹാനും
അവരുടെ ചെറു പട പൊതു വഴി
പിരിയണ്
നെടുകൊടുമുടി മേലെ ചെല്ലാൻ
എത്തണ ചെണ്ടകൾ കൊട്ടണ കുട്ടാ
കാതോർക്കുവിൽ കേൾക്കാമിനി
കണ്ണോടുകിൽ കാണാമിനി
നെല്ലിടാതെറ്റാതുന്നം നേടും
കുട്ടിക്കൂട്ടം കൂടുന്നാഘോഷം
ഓ…എങ്ങാണെങ്ങാണ് എങ്ങാണെങ്ങാണ്
തേടുന്നൊരാമണ്ണ്
ആക്കാണും കാട്ടിൽ
ഈക്കാണും കുന്നിൽ
ചങ്ങാതിപ്പട ഇറങ്ങീ
കാനിഞ്ഞാൽ കെട്ടാനായി
ഫുഡിന്നും പാങ്ങില്ല
എന്നാലും പോരാട്ടം പിന്നോട്ടില്ല
മിന്നിത്തിളങ്ങീടും ജേഴ്സിയ്ക്കും
കാശില്ല
എന്നാലും കണ്ടാലൊ ഒറ്റകെട്ടാ
ബോളൊന്നു പായുന്നേ
തന്തക തന്തക
ബോളൊന്ന് വീഴുന്നേ
തക തക തക തക തക തക
രാജാവായി വാണോരു പെലെയുടെ
ചുവടിലെ ചിറകടി അറിയണം
അടിമുടി കഥ മാറും നാളെ
ഇന്നലെ എന്നത് പിന്നിൽ മായും
ക്യാപ്റ്റൻ സഞ്ജു നീണാൾ വാഴ്
പൊന്നും വരെ കൂടെ ചേര്
മിന്നൽ മിന്നും വാനം പോലെ
കുട്ടിക്കൂട്ടം കൂടുന്നാഘോഷം
ഓ…എങ്ങാണെങ്ങാണ് എങ്ങാണെങ്ങാണ്
തേടുന്നൊരാമണ്ണ്
ആക്കാണും കാട്ടിൽ
ഈക്കാണും കുന്നിൽ
ചങ്ങാതിപ്പട ഇറങ്ങീ