Maya mathilukal lyrics

Movie  : Thattassery koottam
Song    : Maya mathilukal
Music  : Raam Sarath
Lyrics  : Rajeev Govindan
Singer : Najim Arshad

മായാമതിലുകൾ മാഞ്ഞുവോ
ഉയിർ ആകെ സ്നേഹമുണർന്നുവോ
മായും പനിമതിക്കണ്ണിലെ
ഒളി നാണം കാറ്റുപകർന്നുവോ
ഹൃദയങ്ങളിൽ ജീവോന്മദം
കതിരിടും നാളുകൾ
ചാന്താടുമീ ചന്തങ്ങളിൽ
മിഴിയിടും താരകം
എന്നിൽ പൂപ്പൂക്കും കാലങ്ങൾ

കതിരു കൊത്താത്ത കിളികൾ
പതിയെ ഈക്കൂട്ടിൽ അണയും
പകലു മായുന്ന വഴിയിൽ
അതിരു കൊത്തും

മധുമയം മനസ്സെല്ലാം പാടും
നഗരമേ ഇനി ഉല്ലാസം
തുരുതുരെ ചുടരുമോ
സുഖ ഭാഗ്യങ്ങൾ
തീരങ്ങളിൽ തേരോടുമീ
തിരയുടെ സ്വാഗതം
മെമോടെ ഈ പൂമ്പാറ്റകൾ
പലകുറി ചൊല്ലിയോ
എന്നിൽ പൂപ്പൂക്കും കാലങ്ങൾ

കതിരു കൊത്താത്ത കിളികൾ
പതിയെ ഈക്കൂട്ടിൽ അണയും
പകലു മായുന്ന വഴിയിൽ
അതിരു കൊത്തും

ഇരവുകൾ  പകലാവും മെല്ലെ
പകലുകൾ പൊന്നിരവാകും
തുടുതുടേ വിടരുമോ
രസനേരങ്ങൾ
ചൊൽക്കാഴ്ചകൾ കൺ ചേരുമീ
പ്രിയ നിമിഷങ്ങളിൽ
ഉൾക്കൂടിലെ സ്വപ്നങ്ങളിൽ
ഒരുപിടി മുല്ലകൾ
എന്നിൽ പുപ്പൂക്കും കാലങ്ങൾ

കതിരു കൊത്താത്ത കിളികൾ
പതിയെ ഈക്കൂട്ടിൽ അണയും
പകലു മായുന്ന വഴിയിൽ
അതിരു കൊത്തും

മായാമതിലുകൾ മാഞ്ഞുവോ
ഉയിർ ആകെ സ്നേഹമുണർന്നുവോ
ഹൃദയങ്ങളിൽ ജീവോന്മദം
കതിരിടും നാളുകൾ
ചാന്താടുമീ ചന്തങ്ങളിൽ
മിഴിയിടും താരകം
എന്നിൽ പൂപ്പൂക്കും കാലങ്ങൾ

കതിരു കൊത്താത്ത കിളികൾ
പതിയെ ഈക്കൂട്ടിൽ അണയും
പകലു മായുന്ന വഴിയിൽ
അതിരു കൊത്തും

Leave a Comment