Nalla thani thankam lyrics

Movie  : Thattassery koottam
Song    : Nalla thani thankam
Music  : Sarath Chandran R
Lyrics  : B K Harinarayanan
Singer : Nandu Kartha

നല്ല തനി തങ്കം കൊണ്ട്
ചന്തമുള്ള കല്ലു വെച്ച്
ഇന്നുവരെ കണ്ടിട്ടില്ലാ മാല
തീയിലിട്ടങ്ങ് ഉരുക്കിയിട്ട്
ഊതിക്കാച്ചി എടുത്തിട്ട്
നല്ല പോലെ പണിയണം മാല
കുനുകുനെ വരണം
മിനുമിനെ വരണം
അരുതരുതൊരു പിഴവും
കണ്ണഞ്ചിടും മാല
മികവൊട്  വരണം
കരവിരുതിവിടെ
പലപല മണികൾ
തുന്നി ചേരും മാല

നാടാകെയും ഇനി പേരാകണം
മണവാട്ടിക്കിടും പുതു പവൻ മാല
നാടാകെയും ഇനി പേരാകണം
മണവാട്ടിക്കിടും പുതു പവൻ മാല

ഒരു പുലരി നേരം
സകല മന മേഘമായ്
തൊഴുതു വിധി പോലിതാ
കുല തെളിയുമാദ്യമായ്
കനവാകെയും കാനലായിടണം
അതിൽ നിന്നിതാ
ഉയിർ കൊള്ളുന്നു തൂമാല

തലമുറകളായേ കരുതിയൊരു കാഞ്ചനം
മരുമകന് സ്നേഹമായ്
പകരുമൊരു മാനസം
ഇരമാകെയും ഇമ ചിമ്മാതെ നീ
ഇഴലാതിടും മനം പൊന്നാക്കും
ഈ മാല

നല്ല തനി തങ്കം കൊണ്ട്
ചന്തമുള്ള കല്ലു വെച്ച്
ഇന്നുവരെ കണ്ടിട്ടില്ലാ മാല
തീയിലിട്ടങ്ങ് ഉരുക്കിയിട്ട്
ഊതിക്കാച്ചി എടുത്തിട്ട്
നല്ല പോലെ പണിയണം മാല
കുനുകുനെ വരണം
മിനുമിനെ വരണം
അരുതരുതൊരു പിഴവും
കണ്ണഞ്ചിടും മാല
മികവൊട്  വരണം
കരവിരുതിവിടെ
പലപല മണികൾ
തുന്നി ചേരും മാല

നാടാകെയും ഇനി പേരാകണം
മണവാട്ടിക്കിടും പുതു പവൻ മാല
നാടാ കെയും ഇനി പേരാകണം
മണവാട്ടിക്കിടും പുതു പവൻ മാല

Leave a Comment