Ambadi thumbi kunjum lyrics

Movie : Malikappuram
Song   : Ambadi thumbi kunjum
Music : Ranjith Raj
Lyrics  : Santhosh Varma
Singers: Vineeth Sreenivasan,Theertha Subash, Vaiga Abhilash

അമ്പാടി തുമ്പി കുഞ്ഞും
പച്ചോല തത്ത പെണ്ണും
തുള്ളാട്ടം തുള്ളും നാടാണെ

മന്ദാരാ കൊമ്പിൻ മേലെ
രണ്ടാൾക്കും ആടിക്കൂടാൻ
പൊന്നൂഞ്ഞാൽ കെട്ടും നാടാണെ
ഒരു പൂങ്കാറ്റിൻ ഒപ്പം പാറും
അപ്പുപ്പൻതാടിക്കൊപ്പം
ചെന്നാലി അപ്പൂപ്പങ്കാവ്
മകരത്തിൽ ഒളി പൂക്കും
മല മേടിൻ അടിവാരം
നറുമഞ്ഞിൻ ചന്തംച്ചുടും ഈ നാട്…

അമ്പാടി തുമ്പി കുഞ്ഞും
പച്ചോല തത്ത പെണ്ണും
തുള്ളാട്ടം തുള്ളും നാടാണെ
മന്ദാരാ കൊമ്പിൻ മേലെ
രണ്ടാൾക്കും ആടിക്കൂടാൻ
പൊന്നൂഞ്ഞാൽ കെട്ടും നാടാണെ

പുലരിയേകുന്ന മണിമാല
ചാർത്തി നിൽക്കുന്ന പൊൻപ്പൂവ്
കണ്ണു വെട്ടിച്ചു കവരാനായ്
കുന്നിറങ്ങുന്ന തൂവെയില്

നേരത്തെ കോവിൽ കേറി
മാനത്തെ കാർമേഘങ്ങൾ
സ്വാമിക്ക് കെട്ടും കെട്ടി പോകാറുണ്ടേ..
അന്തിക്ക് ദീപം വെക്കാൻ
നക്ഷത്ര കഞ്ഞിക്കാരും
കർപ്പുര തട്ടും കൊണ്ട് പോകാറുണ്ടേ…

ഹേയ്…മകരത്തിൽ ഒളി പൂക്കും
മല മേടിൻ അടിവാരം
നറുമഞ്ഞിൻ ചന്തംച്ചുടും ഈ നാട്…

അമ്പാടി തുമ്പി കുഞ്ഞും
പച്ചോല തത്ത പെണ്ണും
തുള്ളാട്ടം തുള്ളും നാടാണെ

മന്ദാരാ കൊമ്പിൻ മേലെ
രണ്ടാൾക്കും ആടിക്കൂടാൻ
പൊന്നൂഞ്ഞാൽ കെട്ടും നാടാണെ
ഒരു പൂങ്കാറ്റിൻ ഒപ്പം പാറും
അപ്പുപ്പൻതാടിക്കൊപ്പം
ചെന്നാലി അപ്പൂപ്പങ്കാവ്
മകരത്തിൽ ഒളി പൂക്കും
മല മേഴിൻ അടിവാരം
നറുമഞ്ഞിൻ ചന്തംച്ചുടും ഈ നാട്…

നേരത്തെ കോവിൽ കേറി
മാനത്തെ കാർമേഘങ്ങൾ
സ്വാമിക്ക് കെട്ടും കെട്ടി പോകാറുണ്ടേ..
അന്തിക്ക് ദീപം വെക്കാൻ
നക്ഷത്ര കഞ്ഞിക്കാരും
കർപ്പുര തട്ടും കൊണ്ട് പോകാറുണ്ടേ…

Leave a Comment