ഗാനം : ചിങ്കാര കിന്നാരം
ചിത്രം : മിന്നാരം
രചന : ഗിരീഷ് പുത്തഞ്ചേരി
ആലാപനം : എം ജി ശ്രീകുമാർ , കെ എസ് ചിത്ര
ചിങ്കാര കിന്നാരം ചിരിച്ചു കൊഞ്ചുന്ന മണിക്കുരുന്നെ വാ
പുന്നാരം…പുന്നാരം….
കുറുമ്പുറങ്ങുമീ കുരുന്നു ചുണ്ടത്തെ മണിപ്പതക്കം താ
അമ്മാനം അമ്മാനം
കുഞ്ഞിക്കുളിരമ്പിളിയെ ചെല്ലചെറുക്കുമ്പിളിലെ
മമ്മമ്മാമുണ്ട് മിന്നാരം കണ്ട് മിന്നാമിന്നിയായ് വാ
വാവാവോ വാവാവോ….
ചിങ്കാര കിന്നാരം ചിരിച്ചു കൊഞ്ചുന്ന മണിക്കുരുന്നെ വാ
പുന്നാരം…പുന്നാരം….
കൊമ്പനാന ചന്തം കൊണ്ടേ കൊമ്പു കുഴൽ മേളം കൊണ്ടേ
നിറനിറതിങ്കളായ് നീയെന്നെ കാണാൻ വാ
ഇലക്കുറി ചാന്തും കൊണ്ടേ ഇരുമുടി പൂവും കൊണ്ടേ
ഇളവെയിൽ നാളം പോൽ നീയെന്നെ പുൽകാൻ വാ
കുന്നിക്കുരുക്കുത്തിയായ് നല്ല മഞ്ഞ കണിക്കൊന്നയായ്
താമരപ്പൂവരിമ്പായ് നല്ല തങ്കകിനാവൊളിയായ്
മെല്ലെ നല്ലോലത്തളിരൂഞ്ഞാലാടുന്ന കുഞ്ഞാറ്റക്കിളിയായ്
ആലോലം….താലോലം ……
ചിങ്കാര കിന്നാരം ചിരിച്ചു കൊഞ്ചുന്ന മണിക്കുരുന്നെ വാ
പുന്നാരം…പുന്നാരം….
കുറുമ്പുറങ്ങുമീ കുരുന്നു ചുണ്ടത്തെ മണിപ്പതക്കം താ
അമ്മാനം… അമ്മാനം …
കുപ്പിവളക്കയ്യാൽ മെല്ലെ കുറുനിരമാടും നേരം
കുനു കുനെ മിന്നിയോ സ്വപ്നമാം മന്ദാരം
തുടിമിഴി തുമ്പാൽ മെല്ലെ തൂമണി ചില്ലോളത്തിൽ ,
തൊടുകുറി ചാർത്തിയോ മഞ്ഞിൻ മുത്താരം…
പാടിതുടിച്ചിടുമ്പോൾ മെയ് വാടിത്തളർന്നിടുമ്പോൾ
വാരിപുണർന്നിടുമ്പോൾ ഉള്ളം കോരിത്തരിച്ചിടുമ്പോൾ
മെല്ലെ മഞ്ചാടിക്കുരുകുന്നോരത്തൊരു ചിന്ദൂരക്കതിരായ്
ആലോലം….താലോലം…..

രാരിരോ രാരിരോ