ആരാരും കാണാതെ ആരോമൽ തൈമുല്ല പിന്നെയും പൂവിടുമോ…(2)
പൂഞ്ചില്ലത്തുംബിന്മേൽ ചാഞ്ചാടും തൂമൊട്ടെൻ നെഞ്ചോട് ചേർന്നിടുമോ…
ആരാരും കാണാതെ ആരോമൽ തൈമുല്ല പിന്നെയും പൂവിടുമോ…
കളപ്പുര മേയും കന്നിനിലാവേ
ഇനിയും വരുമോ തിരുവോണം…
മുടിത്തുംബിലീറൻ തുളസിയുമായി
ഇതിലെ വരുമോ ധനുമാസം…
ഒന്ന് തൊട്ടാൽ താനേ മൂളാമോ
മനസ്സിനുള്ളിൽ മൌനവീണേ … (2)
ഒരു പാട്ടിന് ശ്രുതിയാവാന് ഒരു മോഹം മാത്രം …
ആരാരും കാണാതെ ആരോമൽ തൈമുല്ല പിന്നെയും പൂവിടുമോ…
പഴയകിനാവിൻ മുന്തിരിനീരിൽ
പാവം ഹൃദയം അലിയുന്നു …
താളുകൾ മറിയും മിഴികളിലോരോ
മോഹം വെറുതെ വിരിയുന്നു …
ദൂരെയേതോ പക്ഷി പാടുന്നു
കാതരമാം സ്നേഹഗീതം … (2)
ഒരു നീലാംബരിയായ് ഞാനതിൽ
മാഞ്ഞേ പോയി …
ആരാരും കാണാതെ ആരോമൽ തൈമുല്ല പിന്നെയും പൂവിടുമോ…
പൂഞ്ചില്ലത്തുംബിന്മേൽ ചാഞ്ചാടും തൂമൊട്ടെൻ നെഞ്ചോട് ചേർന്നിടുമോ…
In English
Ararum kanathe aromal thaimulla
Pinneyum povidumoo…(2)
Ponjillathumbinmel chanjadum
Thumotten nenjod chernidumoo…
Ararum kanathe aromal thaimulla
Pinneyum povidumoo…
Kalppura meyum kanni nilavee
Iniyum varumoo thiruvonam…
Mudithumbileeran thulasiyumayi
Ithile varumo danumasam…
Onnu thottal Thane mulamoo
Manasinullil mouna veenee…(2)
Onnu thottal Thane mulamoo
Manasinullil mouna veenee…(2)
Ararum kanathe aromal thaimulla
Pinneyum povidumoo…
Pazhaya kinavin mundiri neeril
Pavam hridayam aliyunnu…
Thalukal mariyum mizhikaliloroo
Moham veruthe viriyunnu…
Dooreyethoo pakshi padunnu
Katharamam Sneha geetham…(2)
Oru neelambariyay njanthil
Manjee poyiii…
Ararum kanathe aromal thaimulla
Pinneyum povidumoo…
Ponjillathumbinmel chanjadum
Thumotten nenjod chernidumoo…
ചിത്രം : ചന്ദ്രോത്സവം
വരികൾ : ഗിരീഷ് പുത്തഞ്ചേരി
സംഗീതം : വിദ്യാസാഗർ
പാടിയത് : പി ജയചന്ദ്രൻ, സുജാത