ഗാനം : ആലിലത്താലിയുമായ്
ചിത്രം : മിഴി രണ്ടിലും
രചന : വയലാർ ശരത് ചന്ദ്ര വർമ്മ
ആലാപനം : പി ജയചന്ദ്രൻ
ആലിലത്താലിയുമായ് വരൂ നീ,
തിങ്കളേ ഇതിലെ ഇതിലേ….
ആവണിപൊയ്കയിൽ നാണമോലും
ആമ്പലോ വധുവായി അരികെ…
മാനത്തായ് മുകിലകലെമറയുമൊരു
യാമത്തിൽ അനുരാഗമലിയുമൊരു
മാനത്തായ് മുകിലകലെമറയുമൊരു
യാമത്തിൽ അനുരാഗമലിയുമൊരു
മാഗല്യം രാവിൽ…..
ആലിലത്താലിയുമായ് വരൂ നീ,
തിങ്കളേ ഇതിലെ ഇതിലേ….
ആവണിപൊയ്കയിൽ നാണമോലും
ആമ്പലോ വധുവായി അരികെ…..
തന തന തന തന നന നാനാ
തന തന തന തന നന നാനാ
തന്നാന നാനാ തന്നാന നാനാ
തന തന തന തന നന നാനാ
തന തന തന തന നന നാനാ
തന്നാന നാനാ തന്നാന നാനാ
മേലെമാളികയിൽ നിന്നും രഥമേറി വന്ന മണിമാരൻ
മണിവാട്ടിയായ വരമഞ്ജുളാങ്കിയുടെ സ്വന്തമായ നിമിഷം
മേലെമാളികയിൽ നിന്നും രഥമേറി വന്ന മണിമാരൻ
മണിവാട്ടിയായ വരമഞ്ജുളാങ്കിയുടെ സ്വന്തമായ നിമിഷം
വരവേൽക്കു മൈനേ നിറമംഗളമരുളൂ കോകിലമേ
വരവേൽക്കു മൈനേ നിറമംഗളമരുളൂ കോകിലമേ
സുരഭിലമായൊരു മണിയറ മെനയു മധുവന മാനസ്സമേ
ആലിലത്താലിയുമായ് വരൂ നീ,
തിങ്കളേ ഇതിലെ ഇതിലേ….
ആവണിപൊയ്കയിൽ നാണമോലും
ആമ്പലോ വധുവായി അരികെ
ചന്ദനക്കുറിയണിഞ്ഞും നറു കുങ്കുമത്തിലകമോടെ
കനകാങ്കുലീയമണിയുന്നദേവസവിദേവിലോല നീയേ
ചന്ദനക്കുറിയണിഞ്ഞും നറു കുങ്കുമത്തിലകമോടെ
കനകാങ്കുലീയമണിയുന്നദേവസവിദേവിലോല നീയേ
ഇതളണിയുന്നല്ലോ കുമുദിനിയുടെ കനവുനിലാവൊളിയിൽ
ഇതളണിയുന്നല്ലോ കുമുദിനിയുടെ കനവുനിലാവൊളിയിൽ
പുതിയൊരു ജീവിത വനികയിലുണരു കുറുമൊഴിമുല്ലകളേ
ആലിലത്താലിയുമായ് വരൂ നീ,
തിങ്കളേ ഇതിലെ ഇതിലേ….
ആവണിപൊയ്കയിൽ നാണമോലും
ആമ്പലോ വധുവായി അരികെ…..
മാനത്തായ് മുകിലകലെമറയുമൊരു
യാമത്തിൽ അനുരാഗമലിയുമൊരു
മാനത്തായ് മുകിലകലെമറയുമൊരു
യാമത്തിൽ അനുരാഗമലിയുമൊരു
മാഗല്യം രാവിൽ…..
ആലിലത്താലിയുമായ് വരൂ നീ,
തിങ്കളേ ഇതിലെ ഇതിലേ….
ആവണിപൊയ്കയിൽ നാണമോലും
ആമ്പലോ വധുവായി അരികെ…..