ഗാനം : കൊഞ്ചി കൊഞ്ചി ചിരിച്ചാൽ
ചിത്രം : അവതാരം
രചന :കൈതപ്രം ദാമോദരൻ നമ്പൂതിരി
ആലാപനം :ശങ്കർ മഹാദേവൻ,റിമി ടോമി
കൊഞ്ചി കൊഞ്ചി ചിരിച്ചാൽ പുഞ്ചിരി തോട്ടം
നെഞ്ചിൽ നെഞ്ചിൽ പറന്നാൽ പഴങ്കുല തെന്നൽ
കള്ളക്കണ്ണൻ മനസ്സിൽ കുടിയിരുന്നില്ലേ
എൻ കാക്കക്കറുമ്പൻ കുറുമ്പിൻ പൂങ്കുഴൽ ഊതീല്ലേ
എത്ര രാവുകൾ പകലുകൾ കരുതി നിന്നെ ഞാൻ
പറയാതെ എൻ നിനവുകൾ നെഞ്ചിൽ ഒതുക്കി ഞാൻ
ഒന്ന് തമ്മിൽ തമ്മിൽ അറിയാതെ മിഴിയിടഞ്ഞു പോയ്
പിന്നെ കാണാതെ ഒരുനാളും മതിവരാതെയായ് ഹോ …
കൊഞ്ചി കൊഞ്ചി ചിരിച്ചാൽ പുഞ്ചിരി തോട്ടം
നെഞ്ചിൽ നെഞ്ചിൽ പറന്നാൽ പഴങ്കുല തെന്നൽ
കള്ളക്കണ്ണൻ മനസ്സിൽ കുടിയിരുന്നില്ലേ
എൻ കാക്കക്കറുമ്പൻ കുറുമ്പിൻ പൂങ്കുഴൽ ഊതീല്ലേ
ഇലകളറിയുമോ ഇളം പൂക്കൾ പാടുമോ
തെന്നലിനുള്ളിലെഴും തീരാ മോഹം
നുരകളറിയുമോ കുളിരലകൾ കാണുമോ
കരളിൽ ഉള്ളിലെഴും തീരാ ദാഹം
പൂക്കളും പുഴകളും അറിയില്ലല്ലോ
ഈ മിഴിയിലലിയും അനുരാഗ മധുരാലസ്സം
നമ്മൾ താനേ താനേ ഒന്നാകും കളിനിലാവിലോ
ഈ പ്രണയത്തിൻ മധു തേടി കൊതി തീരുമോ
കൊഞ്ചി കൊഞ്ചി ചിരിച്ചാൽ പുഞ്ചിരി തോട്ടം
നെഞ്ചിൽ നെഞ്ചിൽ പറന്നാൽ പഴങ്കുല തെന്നൽ
യവന കഥയിലെ ഒരു സ്നേഹ കവിതയോ
മദന കാവ്യമോ നീയാരാണോ…
ഹരിതവനികയോ ഘനശ്യാമസന്ധ്യയോ
നവമേഘരാഗമോ നീയാരാണോ….
മണ്ണിലും വിണ്ണിലും താരോത്സവം
ഇനി ഇറവിലും പകലിലും രാഗോത്സവം
നമ്മൾ കാണെ കാണെ അറിയാതെ നിറങ്ങൾ ആകവേ
ഈ അനുരാഗ പൂത്തിങ്കൽ കനിയാകുമോ
കള്ളക്കണ്ണൻ മനസ്സിൽ കുടിയിരുന്നില്ലേ
എൻ കാക്കക്കറുമ്പൻ കുറുമ്പിൻ പൂങ്കുഴൽ ഊതീല്ലേ
എത്ര രാവുകൾ പകലുകൾ കരുതി നിന്നെ ഞാൻ
പറയാതെ എൻ നിനവുകൾ നെഞ്ചിൽ ഒതുക്കി ഞാൻ
ഒന്ന് തമ്മിൽ തമ്മിൽ അറിയാതെ മിഴിയിടഞ്ഞു പോയ്
പിന്നെ കാണാതെ ഒരുനാളും മതിവരാതെയായ് ഹോ …
കൊഞ്ചി കൊഞ്ചി ചിരിച്ചാൽ പുഞ്ചിരി തോട്ടം
നെഞ്ചിൽ നെഞ്ചിൽ പറന്നാൽ പഴങ്കുല തെന്നൽ
കള്ളക്കണ്ണൻ മനസ്സിൽ കുടിയിരുന്നില്ലേ
എൻ കാക്കക്കറുമ്പൻ കുറുമ്പിൻ പൂങ്കുഴൽ ഊതീല്ലേ