ഗാനം : ഇളം മഞ്ഞിൻ
ചിത്രം : നിന്നിഷ്ടം എന്നിഷ്ടം
രചന : മങ്കൊമ്പ് ഗോപാലകൃഷ്ണൻ
ആലാപനം : കെ ജെ യേശുദാസ് , എസ് ജാനകി
ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ…
ഇടം നെഞ്ചിൽ കൂടു കൂട്ടുന്ന സുഖം..
ഹൃദയമുരളിയിൽ പുളക മേള തൻ രാഗം..
ഭാവം താളം…
രാഗം…ഭാവം താളം…
ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ…
ഇടം നെഞ്ചിൽ കൂടു കൂട്ടുന്ന സുഖം..
ഹൃദയമുരളിയിൽ പുളക മേള തൻ രാഗം..
ഭാവം താളം…രാഗം…ഭാവം താളം…
ചിറകിടുന്ന കിനാക്കളിൽ
ഇതൾ വിരിഞ്ഞ സുമങ്ങളിൽ…
ചിറകിടുന്ന കിനാക്കളിൽ
ഇതൾ വിരിഞ്ഞ സുമങ്ങളിൽ…
നിറമണിഞ്ഞ മനോജ്ഞമാം
കവിത നെയ്‌ത വികാരമായ്…
നീയെന്റെ ജീവനിൽ…. ഉണരൂ ദേവാ……
ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ…
ഇടം നെഞ്ചിൽ കൂടു കൂട്ടുന്ന സുഖം..
ഹൃദയമുരളിയിൽ പുളക മേള തൻ രാഗം..
ഭാവം താളം…
രാഗം…ഭാവം താളം…
ചമയമാർന്ന മനസ്സിലെ
ചാരുശ്രീകോവിൽ നടകളിൽ…
ചമയമാർന്ന മനസ്സിലെ
ചാരുശ്രീകോവിൽ നടകളിൽ…
തൊഴുതുണർന്ന പ്രഭാതമായ്.
ഒഴുകിവന്ന മനോഹരി…
നീയെന്റെ പ്രാണനിൽ നിറയൂ ദേവീ……..
ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ…
ഇടം നെഞ്ചിൽ കൂടു കൂട്ടുന്ന സുഖം..
ഹൃദയമുരളിയിൽ പുളക മേള തൻ രാഗം..
ഭാവം താളം…
രാഗം…ഭാവം താളം…