എന്തു പറഞ്ഞാലും നീ എന്റേതല്ലേ വാവേ enthu paranjalum nee entethalle vaave malayalam lyrics

 

ഗാനം : എന്തു പറഞ്ഞാലും നീ എന്റേതല്ലേ വാവേ

ചിത്രം : അച്ചുവിന്റെ ‘അമ്മ 

രചന : ഗിരീഷ് പുത്തഞ്ചേരി 

ആലാപനം : കെ എസ്  ചിത്ര 

എന്തു പറഞ്ഞാലും നീ എന്റേതല്ലേ വാവേ

നിന്നു പിണങ്ങാതെ ഒന്നു കൂടെ പോരൂ പൂവേ



എന്നും വെയിൽ നാളം വന്നു കണ്ണിൽ തൊട്ടാലും

എന്നെ കണികണ്ടേ മണിമുത്തേ മുത്തുണരൂ

എന്നും വെയിൽ നാളം വന്നു കണ്ണിൽ തൊട്ടാലും

എന്നെ കണികണ്ടേ മണിമുത്തേ മുത്തുണരൂ

തുമ്പ കൊണ്ടു തോണീ തുമ്പി കൊണ്ടൊരാന

കണ്ണെഴുത്തിനെന്നും കാണാക്കണ്ണാടി

തുമ്പ കൊണ്ടു തോണീ തുമ്പി കൊണ്ടൊരാന

കണ്ണെഴുത്തിനെന്നും കാണാക്കണ്ണാടി

വിളിച്ചുണർത്താൻ കൊതിച്ചു വന്നൂ തൈമണി കാറ്റ് …..

ഇട നെഞ്ചിലെ തൊട്ടിലിലെ താരാട്ടു പാട്ട് 

എന്തു പറഞ്ഞാലും നീ എന്റേതല്ലേ വാവേ

നിന്നു പിണങ്ങാതെ ഒന്നു കൂടെ പോരൂ പൂവേ



ആരാരിരാരോ ആരാരിരോ 

എന്നും പ്രിയമോടെ ഒന്നു ചൊല്ലിത്തന്നാലേ

ചുണ്ടിൽ ജപമാകും ഹരിനാമം പൂവണിയൂ..

എന്നും പ്രിയമോടെ ഒന്നു ചൊല്ലിത്തന്നാലേ

ചുണ്ടിൽ ജപമാകും ഹരിനാമം പൂവണിയൂ..



നീ വെടിഞ്ഞ കൂടും കൂടണഞ്ഞ രാവും

എന്നും തനിച്ചാവാൻ എന്തേ കുഞ്ഞോളേ

നീ വെടിഞ്ഞ കൂടും കൂടണഞ്ഞ രാവും

എന്നും തനിച്ചാവാൻ എന്തേ കുഞ്ഞോളേ

കൊളുത്തി വെച്ചൊരു തിരി വിളക്കിന്റെ നേരിയ നാളം

മനസ്സിലുള്ളൊരു നൊമ്പരത്തിൻ കേൾക്കാത്തൊരീണം



എന്തു പറഞ്ഞാലും നീ എന്റേതല്ലേ വാവേ

നിന്നു പിണങ്ങാതെ ഒന്നു കൂടെ പോരൂ പൂവേ

മാനത്തെ കൂട്ടിൽ മഞ്ഞു മൈനയുറങ്ങീലേ

താരാട്ടും പാട്ടിൽ മണി തത്തയുറങ്ങീല്ലേ

പിന്നേയും നീ…..എന്റെ  നെഞ്ചിൽ ചാരും

ചില്ലിൻ വാതിലിലെന്തേ മുട്ടീല്ലാ…



എന്തു പറഞ്ഞാലും നീ എന്റേതല്ലേ വാവേ

നിന്നു പിണങ്ങാതെ ഒന്നു കൂടെ പോരൂ പൂവേ

1 thought on “എന്തു പറഞ്ഞാലും നീ എന്റേതല്ലേ വാവേ enthu paranjalum nee entethalle vaave malayalam lyrics”

Leave a Comment