Vilichathenthinu veendum song lyrics from Malayalam movie Gramaphone
വിളിച്ചതെന്തിനു വീണ്ടും വെറുതെ
വിളിച്ചതെന്തിനു വീണ്ടും
വിളിച്ചതെന്തിനു വീണ്ടും വെറുതെ
വിളിച്ചതെന്തിനു വീണ്ടും
നേർത്തൊരു പാട്ടിൻറെ നൊമ്പരം
കൊണ്ടെന്നെ
വിളിച്ചതെന്തിനു വീണ്ടും
വെറുതേ നീ വെറുതേ…
വെറുതേ നീ വെറുതേ…
വിളിച്ചതെന്തിനു വീണ്ടും വെറുതെ
വിളിച്ചതെന്തിനു വീണ്ടും
ആകാശം കാണാതെ നീയുള്ളിൽ സൂക്ഷിക്കും
ആശതൻ മയിൽപ്പീലി പോലെ
ആകാശം കാണാതെ നീയുള്ളിൽ സൂക്ഷിക്കും
ആശതൻ മയിൽപ്പീലി പോലെ
ഈറനണിഞ്ഞ കിനാവുകൾക്കുള്ളിലെ
ഇത്തിരി സ്നേഹത്തിൻ കവിത പോലെ
ഇത്തിരി സ്നേഹത്തിൻ കവിത പോലെ
വിരിഞ്ഞതെന്തിനു വീണ്ടും നെഞ്ചിൽ
അലിഞ്ഞതെന്തിനു വീണ്ടും
വിളിച്ചതെന്തിനു വീണ്ടും വെറുതെ
വിളിച്ചതെന്തിനു വീണ്ടും
അജ്ഞാതമാമൊരു തീരത്തു നിന്നോ
ആഴിതൻ മറുകരെ നിന്നോ
അജ്ഞാതമാമൊരു തീരത്തു നിന്നോ
ആഴിതൻ മറുകരെ നിന്നോ
ജന്മങ്ങൾക്കപ്പുറം പെയ്തൊരു മഴയുടെ
മർമ്മരം കേൾക്കുമീ മനസ്സിൽ നിന്നോ
മർമ്മരം കേൾക്കുമീ മനസ്സിൽ നിന്നോ….
മറന്നതെന്തിനു വീണ്ടും എങ്ങോ
മറന്നതെന്തിനു വീണ്ടും
വിളിച്ചതെന്തിനു വീണ്ടും വെറുതെ
വിളിച്ചതെന്തിനു വീണ്ടും
നേർത്തൊരു പാട്ടിൻറെ നൊമ്പരം കൊണ്ടെന്നെ
വിളിച്ചതെന്തിനു വീണ്ടും
വെറുതേ നീ വെറുതേ…
വെറുതേ നീ വെറുതേ…
ചിത്രം : ഗ്രാമഫോൺ