ഗാനം : ആത്മാവിൽ
ചിത്രം : ആമേൻ
രചന : കാവാലം നാരായണപ്പണിക്കർ
ആലാപനം : ശ്വേത മോഹൻപ്രീതി പിള്ളശങ്കർ ശർമ്മ കരീറ്റ
ആത്മാവിൽ
തിങ്കൾ കുളിർ പൊന്നും നിലാ തേൻതുളളി
ഈ കായൽ തൈതെന്നലിൽ
വർഷം പകർന്നോശാന
ആത്മാവിൽ
തിങ്കൾ കുളിർ പൊന്നും നിലാ തേൻതുളളി
ഈ കായൽ തൈതെന്നലിൽ
വർഷം പകർന്നോശാന
പള്ളിമണി നാം നാം ..
ഉള്ളലിയും നാം നാം
അല്ലലൊഴിവാകാൻ ഒന്നുചേരാം..
ഹല്ലെലൂയ..
ആത്മാവിൽ
തിങ്കൾ കുളിർ പൊന്നും നിലാ തേൻതുളളി
ഈ കായൽ തൈതെന്നലിൽ
വർഷം പകർന്നോശാന
ആത്മാവിൽ
തിങ്കൾ കുളിർ പൊന്നും നിലാ തേൻതുളളി
ഈ കായൽ തൈതെന്നലിൽ
വർഷം പകർന്നോശാനാ….
ഒരു പുൽക്കൂട്ടിൽ സ്വർഗ്ഗം കനിഞ്ഞല്ലോ
സ്വപ്നപ്പൂ കിനിഞ്ഞല്ലോ
പുതുവർഷം തളിർത്തു നിന്നല്ലോ………
ഒരു നക്ഷത്രം മിന്നിത്തിളങ്ങുമ്പോൾ
മാർഗ്ഗം ഹാ തെളിഞ്ഞല്ലോ…
തുയിൽമാരി ഉണർന്നിതുലകാകെ…….. ഓ
വരവേൽക്കേണ്ടതും വിശുദ്ധി
വരമായി മണ്ണിൽ പരത്തി
കനിവിൻ നന്മയെ വിടർത്തി തെളിച്ച്
മനുജർക്ക് ചേർത്തിതനുപമമാം സുകൃതം
തളർച്ചപ്പെടാതെന്നും യുവത്വ തുടിപ്പോടെ
തരിക്കട്ടൊരേപോൽ നാം……….
ആത്മാവിൽ
തിങ്കൾ കുളിർ പൊന്നും നിലാ തേൻതുളളി
ഈ കായൽ തൈതെന്നലിൽ
വർഷം പകർന്നോശാന
ആത്മാവിൽ
തിങ്കൾ കുളിർ പൊന്നും നിലാ തേൻതുളളി
ഈ കായൽ തൈതെന്നലിൽ
വർഷം പകർന്നോശാന
വലകരമതിനെ ഉയർത്തി
വലിയോരിടയനാം യാഹോവൻ
കനിവൊടനുഗ്രഹമണയ്ക്കാൻ
തുണയ്ക്കായ് വരണേ..
ഒരുമിച്ചൊരേക മനസ്സായ്
ശ്രുതി ചേർത്തു നീതി നിറവായ്
സുവിശേഷ സുഖം കലരുന്ന ജനം
നിറയും നിലമായി പോരുളായി നെറിയായി
പകരാവോ ..
ആത്മാവിൽ
തിങ്കൾ കുളിർ പൊന്നും നിലാ തേൻതുളളി
ഈ കായൽ തൈതെന്നലിൽ
വർഷം പകർന്നോശാന
ആത്മാവിൽ
തിങ്കൾ കുളിർ പൊന്നും നിലാ തേൻതുളളി
ഈ കായൽ തൈതെന്നലിൽ
വർഷം പകർന്നോശാന
പള്ളിമണി നാം നാം ..
ഉള്ളലിയും നാം നാം
അല്ലലൊഴിവാകാൻ ഒന്നുചേരാം..
ഹല്ലെലൂയ..
ആത്മാവിൽ
തിങ്കൾ കുളിർ പൊന്നും നിലാ തേൻതുളളി
ഈ കായൽ തൈതെന്നലിൽ
വർഷം പകർന്നോശാന
ആത്മാവിൽ
തിങ്കൾ കുളിർ പൊന്നും നിലാ തേൻതുളളി
ഈ കായൽ തൈതെന്നലിൽ
വർഷം പകർന്നോശാന