തിര നുരയും thira nurayum malayalam lyrics

 ഗാനം : തിര നുരയും 

ചിത്രം : അനന്തഭദ്രം

രചന :ഗിരീഷ് പുത്തഞ്ചേരി 

ആലാപനം : കെ ജെ യേശുദാസ് 

തിര നുരയും ചുരുൾ മുടിയിൽ

സാഗര സൗന്ദര്യം

തിരി തെളിയും മണി മിഴിയിൽ

സുരഭില സൂര്യകണം

കവിളുകളോ കളഭമയം

കാഞ്ചന രേണുമയം

ലോല ലോലമാണ്‌ നിന്റെ അധരം

തിര നുരയും ചുരുൾ മുടിയിൽ

സാഗര സൗന്ദര്യം

വെണ്ണിലാവിന്റെ വെണ്ണ തോൽക്കുന്ന

പൊൻ കിനാവാണ്‌ നീ…………….

ചന്ദ്ര കാന്തങ്ങൾ മിന്നി നിൽക്കുന്ന

ചൈത്ര രാവാണ്‌ നീ 

വെണ്ണിലാവിന്റെ വെണ്ണ തോൽക്കുന്ന

പൊൻ കിനാവാണ്‌ നീ…………….

ചന്ദ്ര കാന്തങ്ങൾ മിന്നി നിൽക്കുന്ന

ചൈത്ര രാവാണ്‌ നീ 

മാരോൽസവത്തിൻ മന്ത്ര കേളി മന്ദിരത്തിങ്കൽ

മഴതുള്ളി പൊഴിക്കുന്നു മുകിൽ പക്ഷിയുടെ നടനം

തിര നുരയും ചുരുൾ മുടിയിൽ

സാഗര സൗന്ദര്യം

തിരി തെളിയും മണി മിഴിയിൽ

സുരഭില സൂര്യകണം

ഉം….ഉം….ആ…ആ..

ഉം………ഉം…………..

കന്മദം പോലെ ഗന്ധമാർന്നൊരീ

കാൽ പടം മൂടുവാൻ……..

നൂപുരം കോർത്തു ചാർത്തുവാൻ

മിന്നൽ നൂലുമായ്‌ നിൽക്കവേ………

കന്മദം പോലെ ഗന്ധമാർന്നൊരീ

കാൽ പടം മൂടുവാൻ……..

നൂപുരം കോർത്തു ചാർത്തുവാൻ

മിന്നൽ നൂലുമായ്‌ നിൽക്കവേ………

ദേവീ വര പ്രസാദം തേടി

വരുന്നൊരെന്റെ ഇട നെഞ്ചിൽ

മിടിക്കുന്നതിടയ്ക്കതൻ സ്വര ജതിയോ

തിര നുരയും ചുരുൾ മുടിയിൽ

സാഗര സൗന്ദര്യം

തിരി തെളിയും മണി മിഴിയിൽ

സുരഭില സൂര്യകണം

കവിളുകളോ കളഭമയം

കാഞ്ചന രേണുമയം

ലോല ലോലമാണ്‌ നിന്റെ അധരം

സ രി ഗ മ ഗ മ സ രി ഗ മ ഗ മ

സ രി ഗ മ ഗ മ ഗ മ ധ നി ധ നി

ഗ മ ധ നി ധ നി ഗ മ ധ നി ധ നി

മ ധ നി സ നി സ മ ധ നി സ നി സ

മ ധ നി സ 

ധ നി സ ധ നി സ ധ നി സ

ധ നി സ ധ നി സ ധ നി സ

ധ നി സ ഗ മ………

നി സ നി സ ധ നി ധ നി മ ധ മ ധ

ഗ മ ഗ മ രി ഗ രി സ രി സരി 

നി സ രി സ നി സ രി സ നി സ രി സ ധ മ

ധ നി സ ഗ മ

Leave a Comment