മനസ്സിലായിരം manassilaayiram malayalam lyrics

 ഗാനം :മനസ്സിലായിരം

ചിത്രം : ഭാസ്കർ ദി റാസ്കൽ 

രചന : ബി കെ ഹരിനാരായണൻ

ആലാപനം :അഫ്സൽ 

മനസ്സിലായിരം കസവുനെയ്യുമീ

നെയ്യാമ്പൽ പൂവിന്നോരത്ത്…

ചെറു കുറുമ്പുമായ് ചിറകുരുമ്മിടും 

ചങ്ങാലിക്കൂട്ടം ചാരത്ത്…

ഒരു നിഴലുപോ…ൽ നിൻ നിനവുകളിൽ

ചിരി മധുരമായ്.. ഈ നോവുകളിൽ

ഒരു തെമ്മാടി കൂട്ടിനുണ്ടേ……

ചില്ലുവാൽക്കണ്ണിലേ….

മിന്നായം മിന്നുന്നെന്താണ്

നെഞ്ചിനുൾ‌ത്താളിലേ……..

കാണാതെ വെയ്ക്കും മുത്താണോ

മനസ്സിലായിരം കസവുനെയ്യുമീ

നെയ്യാമ്പൽ പൂവിന്നോരത്ത്

ചെറു കുറുമ്പുമായ് ചിറകുരുമ്മിടും ചങ്ങാലിക്കൂട്ടം ചാരത്ത്

സായം സന്ധ്യ പോലെ നീ

പകലിരവിന്റെ ഇടവഴിയിൽ..

മിന്നായം മിന്നുന്നെന്താണ്..

കാണാതെ വെയ്ക്കും മുത്താണോ….

ഓമൽക്കുഞ്ഞിനായെന്നും..

ഒരു തണലിട്ട തായ്മരമാകാമോ…

കഴുകന്റെ കണ്ണിൽനിന്നും കാത്തിടാനായെന്നും…

അരുമക്കിടാങ്ങൾക്കൊപ്പം…

കൊഞ്ചുവാൻ കൂടേകാം

മതി നൊമ്പരം.. വരില്ലയോ..

ചില്ലുവാൽക്കണ്ണിലേ…

മിന്നായം മിന്നുന്നെന്താണ്

നെഞ്ചിനുൾ‌ത്താളിലേ……

കാണാതെ വെയ്ക്കും മുത്താണോ

ദൂരെ മാഞ്ഞ സ്വപ്നങ്ങൾ..

അനുനിമിഷമിന്നരികെയിതാ..

സ്നേഹം മഞ്ഞുനീർതൂവീ..

ഇരു മനസ്സിന്റെ മണിച്ചെപ്പിലാവോളം..

പറയാത്ത മൗനം ചുണ്ടിൽ..

തേനുപോൽ പെയ്തെങ്കിൽ….

മിഴിനാളം എന്നും നീട്ടി.. കാവലായ് നിന്നേനേ

മതിലേഖയിൽ നിലാവുപോ..ൽ

ചില്ലുവാൽക്കണ്ണിലെ…

മിന്നായം മിന്നുന്നെന്താണ്

നെഞ്ചിനുൾ‌ത്താളിലേ…

കാണാതെ വെയ്ക്കും മുത്താണോ

മനസ്സിലായിരം കസവുനെയ്യുമീ

നെയ്യാമ്പൽ പൂവിന്നോരത്ത്…

ചെറു കുറുമ്പുമായ് ചിറകുരുമ്മിടും 

ചങ്ങാലിക്കൂട്ടം ചാരത്ത്…

ഒരു നിഴലുപോ…ൽ നിൻ നിനവുകളിൽ

ചിരി മധുരമായ്.. ഈ നോവുകളിൽ

ഒരു തെമ്മാടി കൂട്ടിനുണ്ടേ……

ചില്ലുവാൽക്കണ്ണിലേ….

മിന്നായം മിന്നുന്നെന്താണ്

നെഞ്ചിനുൾ‌ത്താളിലേ……..

കാണാതെ വെയ്ക്കും മുത്താണോ

ചില്ലുവാൽക്കണ്ണിലേ….

മിന്നായം മിന്നുന്നെന്താണ്

നെഞ്ചിനുൾ‌ത്താളിലേ……..

കാണാതെ വെയ്ക്കും മുത്താണോ

Leave a Comment