ഗാനം :പാലപ്പൂവേ
ചിത്രം : ഞാൻ ഗന്ധർവ്വൻ
രചന :കൈതപ്രം ദാമോദരൻ നമ്പൂതിരി
ആലാപനം : കെ എസ് ചിത്ര
ആ………………………………..
പാലപ്പൂവേ നിൻ തിരു മംഗല്യത്താലി തരൂ….
മകര നിലാവേ നീയെൻ നീഹാരക്കോടി തരൂ…
പാലപ്പൂവേ നിൻ തിരു മംഗല്യത്താലി തരൂ…..
മകര നിലാവേ നീയെൻ നീഹാരക്കോടി തരൂ…
കാണാതെ വിണ്ണിതളായ് മറയും മന്മഥനെന്നുള്ളിൽ
കൊടിയേറിയ ചന്ദ്രോത്സവമായ്
പാലപ്പൂവേ നിൻ തിരു മംഗല്യത്താലി തരൂ…..
മകര നിലാവേ നീയെൻ നീഹാരക്കോടി തരൂ…
മുത്തിന്നുള്ളിലൊതുങ്ങും പൂമാരൻ
കന്നികൈകളിലേകി നവ ലോകങ്ങൾ
മുത്തിന്നുള്ളിലൊതുങ്ങും പൂമാരൻ
കന്നികൈകളിലേകി നവ ലോകങ്ങൾ
ആയിരം സിരകളുണർന്ന വിലാസ
ഭാവമായ് വിരഹിണീ വിധുവായ്
ഞാനൊഴുകുമ്പോ……ൾ താരിളകുമ്പോ…….ൾ
ഞാനൊഴുകുമ്പോൾ താരിളകുമ്പോൾ
രാവിലുണർന്ന വിലോലതയിൽ
ഗാന്ധർവ്വ വേളയാ……….യ്
പാലപ്പൂവേ നിൻ തിരു മംഗല്യത്താലി തരൂ…..
മകര നിലാവേ നീയെൻ നീഹാരക്കോടി തരൂ…
കാണാതെ വിണ്ണിതളായ് മറയും മന്മഥനെന്നുള്ളിൽ
കൊടിയേറിയ ചന്ദ്രോത്സവമായ്
പാലപ്പൂവേ നിൻ തിരു മംഗല്യത്താലി തരൂ…..
മകര നിലാവേ നീയെൻ നീഹാരക്കോടി തരൂ…
നീലക്കാർമുകിലോരം വിളയാടുമ്പോ…ൾ
മല്ലിപ്പൂമ്പുഴയോരം കളിയാടുമ്പോ….ൾ
നീലക്കാർമുകിലോരം വിളയാടുമ്പോ…ൾ
മല്ലിപ്പൂമ്പുഴയോരം കളിയാടുമ്പോ….ൾ
മാനസം മൃദുല വസന്ത മയൂര നടകളിൽ
തെല്ലിളം തുടിയായ്
പദമണിയുമ്പോ…….ൾ കാവുണരുമ്പോ…….ൾ
പദമണിയുമ്പോൾ കാവുണരുമ്പോൾ
മുത്തിളകുന്ന മനോലതയിൽ
ഗന്ധർവ്വ രാ………..ഗമായ്
പാലപ്പൂവേ നിൻ തിരു മംഗല്യത്താലി തരൂ…..
മകര നിലാവേ നീയെൻ നീഹാരക്കോടി തരൂ…
കാണാതെ വിണ്ണിതളായ് മറയും മന്മഥനെന്നുള്ളിൽ
കൊടിയേറിയ ചന്ദ്രോത്സവമായ്
പാലപ്പൂവേ നിൻ തിരു മംഗല്യത്താലി തരൂ…..
മകര നിലാവേ നീയെൻ നീഹാരക്കോടി തരൂ………….