ഇന്ദുമതീ ഇതൾമിഴിയിൽ indhumathi ithalmizhiyil malayalam lyrics

 

ഗാനം :ഇന്ദുമതീ ഇതൾമിഴിയിൽ

ചിത്രം : രാക്ഷസരാജാവ്  

രചന : വിനയൻ 

ആലാപനം :കെ എൽ ശ്രീറാം ,സ്മിത 

ഇന്ദുമതീ…..ഇതൾമിഴിയിൽ… എന്തീ മയിലാട്ടം

സന്ധ്യതൊഴും.. ചൊടിയിണയിൽ.. തിങ്കൾത്തിരിനാളം..

ഇല്ലിക്കാടിനറിയില്ലാ…ചെല്ലക്കാറ്റിനറിയില്ലാ 

പറയൂ പറയൂ

ഇന്ദുമതീ…..ഇതൾമിഴിയിൽ… എന്തീ മയിലാട്ടം

സന്ധ്യതൊഴും.. ചൊടിയിണയിൽ.. തിങ്കൾത്തിരിനാളം..

ഇലപൊഴിയും താഴ്വരയിൽ ഇനിയുമൊരുത്സവമേ….ളം…

ഇണയറിയും ചിറകടിയിൽ മദനനുപുതിയൊരു താ…..ളം

ഒരു കോവിലിലുറങ്ങിയുണർന്നു വരാം…

നറുതേനിന് മധുരം നല്കാം….

പുളകങ്ങളിറുത്തൊരു കൂട നിറച്ചത് പകലിന്പണയം നല്കാം…

മതിയോ….അത് മതിയോ….മതിയോ അത് മതിയോ…..

ഇന്ദുമതീ…..ഇതൾമിഴിയിൽ… എന്തീ മയിലാട്ടം

സന്ധ്യതൊഴും.. ചൊടിയിണയിൽ.. തിങ്കൾത്തിരിനാളം..

ഇളം മനസ്സിൻ പാൽക്കുളിരിൻ ഒരു വരി മൂളിയതാരോ…..

ഒഴുകിവരും കാറ്റിലയിൽ മറുപടിയെഴുതിയതാ…..രോ

അനുരാഗിണി നിന്നുടെ കവിളിണ തഴുകിയ-

കരതലമെങ്ങനെ ചോന്നൂ…..

അന്തികൾ വന്നു മുഖം കണ്ടഴകിന്‌ സിന്ദൂരക്കുട തന്നൂ….

വെറുതേ…അത് വെറുതേ….വെറുതേ….അത് വെറുതേ….

ഇന്ദുമതീ…..ഇതൾമിഴിയിൽ… എന്തീ മയിലാട്ടം

സന്ധ്യതൊഴും.. ചൊടിയിണയിൽ.. തിങ്കൾത്തിരിനാളം..

ഇല്ലിക്കാടിനറിയില്ലാ…ചെല്ലക്കാറ്റിനറിയില്ലാ 

പറയൂ പറയൂ

ഇന്ദുമതീ ഓ…ഇതൾമിഴിയിൽ ഓ… എന്തീ മയിലാട്ടം

സന്ധ്യതൊഴും ഓ…ചൊടിയിണയിൽ ഓ… തിങ്കൾത്തിരിനാളം..

Leave a Comment