ഗാനം :എനിക്കും ഒരു നാവുണ്ടെങ്കിൽ
ചിത്രം : ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ
രചന : യൂസഫലി കേച്ചേരി
ആലാപനം : കെ ജെ യേശുദാസ്
എനിക്കും….. ഒരു നാവുണ്ടെങ്കിൽ,
എന്തു ഞാൻ വിളിക്കും.. നിന്നെ
എന്തു ഞാൻ വിളിക്കും
എനിക്കും ഒരു നാവുണ്ടെങ്കിൽ,
എന്തു ഞാൻ വിളിക്കും നിന്നെ
എന്തു ഞാൻ വിളിക്കും
എനിക്കും ഒരു നാവുണ്ടെങ്കിൽ,
എന്തു ഞാൻ വിളിക്കും നിന്നെ
എന്തു ഞാൻ വിളിക്കും
പ്രിയയെന്നോ പ്രിയതമയെന്നോ
പ്രാണേശ്വരിയെന്നോ
എനിക്കും ഒരു നാവുണ്ടെങ്കിൽ
എന്തു ഞാൻ വിളിക്കും നിന്നെ
എന്തു ഞാൻ വിളിക്കും
കണ്ണെന്നോ കരളെന്നോ കലമാന്മിഴിയെന്നോ
എനിക്കും ഒരു നാവുണ്ടെങ്കിൽ
എന്തു ഞാൻ വിളിക്കും നിന്നെ
എന്തു ഞാൻ വിളിക്കും
നമുക്കുമൊരു പൊൻകുഞ്ഞുണ്ടായാൽ
നാമെന്തവനെ വിളിക്കും ഓ..
നാമെന്തവനെ വിളിക്കും..
പൊന്നെന്നോ പൊരുളെന്നോ
തങ്കകുടമെന്നോ…….
പൊന്നെന്നോ പൊരുളെന്നോ
തങ്കകുടമെന്നോ…….
പറയൂ.. പ്രിയതമേ……….
പ്രിയതമേ.. പ്രിയതമേ.. പ്രിയതമേ..
എനിക്കും ഒരു നാവുണ്ടെങ്കിൽ
എന്തു ഞാൻ വിളിക്കും നിന്നെ
എന്തു ഞാൻ വിളിക്കും
എനിക്കും ഒരു നാവുണ്ടെങ്കിൽ
എന്തു ഞാൻ വിളിക്കും നിന്നെ
എന്തു ഞാൻ വിളിക്കും
നെഞ്ചിലെ മൗനം വാചാലമാക്കി
കുഞ്ഞിന് താരാട്ടു പാടും നാം
കുഞ്ഞിന് താരാട്ടുപാടും
ഊമക്കുയിലിൻ ചിന്തും കേട്ട്
ഉണ്ണീ നീയുറങ്ങ്……………….
ഊമക്കുയിലിൻ ചിന്തും കേട്ട്
ഉണ്ണീ നീയുറങ്ങ്…….
മനസ്സിലേ……………………… മുരളിയാ..യ്
പാടുനീ.. മൗനമേ.. മൗനമേ
എനിക്കും ഒരു നാവുണ്ടെങ്കിൽ
എന്തു ഞാൻ വിളിക്കും നിന്നെ
എന്തു ഞാൻ വിളിക്കും
പ്രിയയെന്നോ പ്രിയതമയെന്നോ
പ്രാണേശ്വരിയെന്നോ
എനിക്കും ഒരു നാവുണ്ടെങ്കിൽ
എന്തു ഞാൻ വിളിക്കും നിന്നെ
എന്തു ഞാൻ വിളിക്കും
കണ്ണെന്നോ കരളെന്നോ കലമാന്മിഴിയെന്നോ
എനിക്കും ഒരു നാവുണ്ടെങ്കിൽ
എന്തു ഞാൻ വിളിക്കും നിന്നെ
എന്തു ഞാൻ വിളിക്കും
നിന്നെ എന്തു ഞാൻ വിളിക്കും