പുലരി പൂക്കളാൽ pulari pookkalaal malayalam lyrics

 ഗാനം : പുലരി പൂക്കളാൽ 

ചിത്രം : അനിയൻ ബാവ ചേട്ടൻ ബാവ   

രചന :ഐ എസ് കുണ്ടൂർ

ആലാപനം :പി ജയചന്ദ്രൻ, കെ എസ് ചിത്ര 

ഉം…….ഉം………

ആ………ആ…..

പുലരി പൂക്കളാൽ 

ധും തന ധും ധും തന ധും ധും തന ധും 

പുടവച്ചാർത്തിയോ..

ധും തന ധും ധും തന ധും ധും തന ധും 

പുലരി പൂക്കളാൽ 

നീ…………… പുടവച്ചാർത്തിയോ 

കണിയായ് 

മാരിവിൽ തോണിയായ് നീന്തുവാൻ

പാതിരാ പൂവിതൾ തേരിലേറി 

പാതിമെയ് ചേരുവാൻ മോഹമായി…..

പുലരി പൂക്കളാൽ

നീ…….പുടവച്ചാർത്തിയോ

കണിയാ………..യ് 

ചെഞ്ചൊടി മലരിണയൊന്നിലെ മധുമൊഴിയിൽ 

കതിർ ചിന്തിയ ചഞ്ചല നൊമ്പരമൊന്നായി………….. 

കണ്ണുകളിടയുമിതൊന്നിലെ ഇടവഴിയിൽ 

നിറമഞ്ചിയ ചന്ദനസന്ധ്യയുമൊന്നായീ………..

നിഴലായ് പാതി മറയാം 

രാഗമിനി ഞാൻ മൂളാം 

കുളിരായ് കാതിൽ മൊഴിയാം 

ഗാനമൊരുനാൾ വീണ്ടും 

കനവായ്……………………..

ആ….

പുലരി പൂക്കളാൽ

നീ………… പുടവച്ചാർത്തിയോ… 

കണിയാ………………..യ് 

ആ………ആ…………..ആ…………….ആ………..

ആ………………

അമ്പലമണികളിലൊന്നിലെ സ്വരമിടറി

 

കണിവെള്ളരി നിന്നിൽ നിർമല ശംഖായീ……. 

ചിന്തണിയുണരുവതെൻ മനനിലവറയിൽ

 

കളിവള്ളമുതിർത്തൊരു സംഗമ സംഗീതം… 

ആ….

തെളിനീർച്ചോലയറിയാം യാമമിനിയും നീളാം

അണിയാൻ താളിൽ മെനയാം താലിയൊരു നാൾ നീയെൻ 

വരമാ…………….യ്…

ആ……………ആ..ആ……ആ …..ആ ……ആ………….

പുലരി പൂക്കളാൽ

നീ പുടവച്ചാർത്തിയോ… 

കണിയായ് 

മാരിവിൽ തോണിയായ് നീന്തുവാൻ

പാതിരാ പൂവിതൾ തേരിലേറി 

പാതിമെയ് ചേരുവാൻ മോഹമായി

പുലരി പൂക്കളാൽ…. 

പുടവച്ചാർത്തിയോ…

Leave a Comment