ഗാനം : മേടപ്പൊന്നണിയും
ചിത്രം : ദേവാസുരം
രചന : ഗിരീഷ് പുത്തഞ്ചേരി
ആലാപനം : എം ജി ശ്രീകുമാർ,അരുന്ധതി
മേടപ്പൊന്നണിയും
കൊന്നപ്പൂക്കണിയായ്..
പീലിക്കാവുകളിൽ
താലപ്പൂപ്പൊലിയായ്
മേടപ്പൊന്നണിയും
കൊന്നപ്പൂക്കണിയായ്..
പീലിക്കാവുകളിൽ
താലപ്പൂപ്പൊലിയായ്
തങ്കത്തേരിലേറും
കുളിരന്തിത്താരകൾ
വരവർണ്ണഗീതരാജിയായ്..
മേടപ്പൊന്നണിയും
കൊന്നപ്പൂക്കണിയായ്..
പീലിക്കാവുകളിൽ
താലപ്പൂപ്പൊലിയായ്..
ശ്യാമതീരങ്ങളിൽ
പുതുകൌതുകം പൂത്തുവോ..
രാഗലോലാമൃതം
വരവേണുവിൽ പെയ്‌തുവോ..
ഇനിയീലാസ്യകലയിൽ
നൂറുപുളകം പൂക്കൾ വിതറും
ആലോലം…………
അസുലഭം ..
തത്തരികിടതകധളാംങ്കുതകതിമി
തത്തരികിടതകധളാംങ്കുതകതിമി
തോം ധൃധൃതോം ധൃതോം
നിസനിസ ഗപഗപ
ധനിധനി നിമനിമ
ഗസരിതപമഗരിസ
മേടപ്പൊന്നണിയും
കൊന്നപ്പൂക്കണിയായ്..
പീലിക്കാവുകളിൽ
താലപ്പൂപ്പൊലിയായ്
ശ്രീലരാഗങ്ങളിൽ
ഇനി ആദിതാളങ്ങളായ്
ഭാവഗീതങ്ങളിൽ
നവനാദസൗന്ദര്യമായ്
പുലരും ജീവകലയിൽ
നമ്മളലിയും പുണ്യനിമിഷം
ആനന്ദം…
അനുപമം…. ആ..
തത്തരികിടതകധളാംങ്കുതകതിമി
തത്തരികിടതകധളാംങ്കുതകതിമി
തോം ധൃധൃതോം ധൃതോം
നിസനിസ ഗപഗപ
ധനിധനി നിമനിമ
ഗസരിതപമഗരിസ
മേടപ്പൊന്നണിയും
കൊന്നപ്പൂക്കണിയായ്..
പീലിക്കാവുകളിൽ
താലപ്പൂപ്പൊലിയായ്
തങ്കത്തേരിലേറും
കുളിരന്തിത്താരകൾ
വരവർണ്ണഗീതരാജിയായ്..
മേടപ്പൊന്നണിയും
കൊന്നപ്പൂക്കണിയായ്..
പീലിക്കാവുകളിൽ
താലപ്പൂപ്പൊലിയായ്..