മധുവിധുരാവുകളെ madhuvidhu ravukale malayalam lyrics

 

ഗാനം : മധുവിധുരാവുകളെ

ചിത്രം : ആദ്യത്തെ കണ്മണി  

രചന : എസ് രമേശൻ നായർ 

ആലാപനം : കെ ജെ യേശുദാസ് , കെ എസ് ചിത്ര 

മധുവിധുരാവുകളെ സുരഭിലയാമങ്ങളേ

മടിയിലൊരാൺപൂവിനെ താ

മധുവിധുരാവുകളെ സുരഭിലയാമങ്ങളേ

മടിയിലൊരാൺപൂവിനെ താ

അതിനമ്പാടിച്ചന്തം അതിനഞ്ജന വർണ്ണം

അമ്പാടി ചന്തം അതിനഞ്ജനവർണ്ണം

ആ കവിളിനഴക് വിരിയും മറുകിൽ  ഉമ്മ ഒരുമ്മ

മധുവിധുരാവുകളെ സുരഭിലയാമങ്ങളേ

മടിയിലൊരാൺപൂവിനെ താ

പാൽ വെണ്ണ ഉണ്ണേണ്ടേ കണ്ണാ

നറു പാലാഴിയിലാലോലം താലോലം 

പാൽ വെണ്ണ ഉണ്ണേണ്ടേ കണ്ണാ

നറു പാലാഴിയിലാലോലം താലോലം 

അമ്മ തൻ  മാറിൽ നീ ആനന്ദഭാഗ്യം

അച്ഛന്റെ താരാട്ടിൽ മധുമയരാഗം

നിൻ തരിവളകളിൽ ഇളകിയാടും മധുമഴവില്ല്  

മധുവിധുരാവുകളെ സുരഭിലയാമങ്ങളേ

മടിയിലൊരാൺപൂവിനെ താ

തന്നാ നന്നാ താനനാ താനനന്ന 

തന്നാ നന്നാ താനനാ താനനന്ന 

ലല ലാല ലാല ലാ 

ലല ലാല ലാല ലാ 

തനനാനാനാനാനാനാനാനാനാനാനാനാനാ  

കാടെല്ലാം വീടെല്ലാം നീയായ്

കണി കാണുമ്പോൾ എങ്ങെങ്ങും കണ്ണന്മാർ

കാടെല്ലാം വീടെല്ലാം നീയായ്

കണി കാണുമ്പോൾ എങ്ങെങ്ങും കണ്ണന്മാർ

മൗലിയിൽ ചൂടണ്ടേ ശൃംഗാരപ്പീലി

മാറത്തു ചാർത്തേണ്ടേ നിറവനമാല

നിൻ കളിചിരികളിൽ ഒരു യദുകുലമുണരുണരുണര് 

മധുവിധുരാവുകളെ സുരഭിലയാമങ്ങളേ

മടിയിലൊരാൺപൂവിനെ താ

മധുവിധുരാവുകളെ സുരഭിലയാമങ്ങളേ

മടിയിലൊരാൺപൂവിനെ താ

അതിനമ്പാടിച്ചന്തം അതിനഞ്ജന വർണ്ണം

അമ്പാടി ചന്തം അതിനഞ്ജനവർണ്ണം

ആ കവിളിനഴക് വിരിയും മറുകിൽ  ഉമ്മ ഒരുമ്മ…………

ഉമ്മ ഒരുമ്മ

Leave a Comment