കാറ്റാടീ കാറ്റാടീ kaattaadi kaattaadi malayalam lyrics

ഗാനം :കാറ്റാടീ കാറ്റാടീ

ചിത്രം : പ്രൊപ്രൈറ്റർസ് : കമ്മത്ത് & കമ്മത്ത്

രചന : സന്തോഷ് വർമ്മ

ആലാപനം : രാജേഷ് കൃഷ്ണ,സംഗീത ശ്രീകാന്ത്

കാറ്റാടീ കാറ്റാടീ നീയാണെൻ കാറ്റാടീ

കണ്ണാലെ ഒന്നു മിണ്ടൂല്ലേ എന്നെ ഇഷ്ടമല്ലേ

കാറ്റാടീ കാറ്റാടീ നീയാണെൻ കാറ്റാടീ 

കണ്ണാലെ ഒന്നു മിണ്ടൂല്ലേ എന്നെ ഇഷ്ടമല്ലേ

ഞാനെന്തു പറഞ്ഞാലും നീ എന്തിനു ചാഞ്ചാടി

നിന്റെ പൂവില്ലാ കുഞ്ഞിളം ചില്ലകൾ എങ്ങനെ പൂചൂടി

കാറ്റാടീ കാറ്റാടീ നീയാണെൻ കാറ്റാടീ

കണ്ണാലെ ഒന്നു മിണ്ടൂല്ലേ എന്നെ ഇഷ്ടമല്ലേ

വെള്ളിവെയിൽ വളക്കാരി പച്ചത്തളിർക്കുട നീട്ടി

കള്ളച്ചിരി കിലുക്കാറുണ്ടോ

കൂട്ടിനുള്ളിലടച്ചാലും ചൂളംകുത്തി പറക്കാനായ്

നെഞ്ചക്കിളി കൊതിക്കാറുണ്ടോ

ഊയലിട്ടു കളിക്കാറുണ്ടോ 

അടുത്തു കണ്ടൊരാദ്യനാളുമോർത്തു നിൻ

തണൽ തണുപ്പിലൊന്നെനിക്കു ചായുവാൻ

നിവർത്തുമോ മനസ്സിലെ വിരിഞ്ഞ തിങ്കളിൻ

തൂവെണ്ണിലാ

കാറ്റാടീ കാറ്റാടീ നീയാണെൻ കാറ്റാടീ

കണ്ണാലെ ഒന്നു മിണ്ടൂല്ലേ എന്നെ ഇഷ്ടമല്ലേ

ചെല്ലതുമ്പി കൂട്ടങ്ങൾ കുറുനിര വല്ലിമേലെ

ഊയലിട്ടു കളിക്കാറുണ്ടോ 

മുത്തുമണിക്കുളിർമാരി കേട്ടറിഞ്ഞ കഥയെല്ലാം

തൊങ്ങൽ വെച്ചു പറയാറുണ്ടോ

നിനക്കു മാത്രമായി തരുന്ന വാക്കുകൾ

നിറങ്ങൾ തൂകുമീണമുള്ള പാട്ടുകൾ

തുളുമ്പി നിൻ കിനാവിതിൽ പറന്നു വന്നു ഞാൻ

തേൻ തെന്നലായ്

കാറ്റാടീ കാറ്റാടീ നീയാണെൻ കാറ്റാടീ

കണ്ണാലെ ഒന്നു മിണ്ടൂല്ലേ എന്നെ ഇഷ്ടമല്ലേ

കാറ്റായി കാറ്റായി  കനവിലെ കാറ്റായി

മെല്ലെ വന്നൊന്ന് തോട്ടില്ലേ

ഇഷ്ട്ടം കൂടിയില്ലേ

ഞാനെന്തു പറഞ്ഞാലും നീ എന്തിനു ചാഞ്ചാടി

നിന്റെ പൂവില്ലാ കുഞ്ഞിളം ചില്ലകൾ എങ്ങനെ പൂചൂടി

കാറ്റാടീ കാറ്റാടീ നീയാണെൻ കാറ്റാടീ

കണ്ണാലെ ഒന്നു മിണ്ടൂല്ലേ എന്നെ ഇഷ്ടമല്ലേ

Leave a Comment