തേനും വയമ്പും thenum vayambum malayalam lyrics

 

ഗാനം :തേനും വയമ്പും

ചിത്രം : തേനും വയമ്പും     

രചന : ബിച്ചു തിരുമല 

ആലാപനം : കെ ജെ യേശുദാസ് 

തേനും വയമ്പും നാവിൽ തൂവും വാനമ്പാടീ 

തേനും വയമ്പും നാവിൽ തൂവും വാനമ്പാടീ 

രാഗം……………………… ശ്രീരാഗം 

പാടൂ……………………… നീ വീണ്ടും വീണ്ടും വീണ്ടും വീണ്ടും

തേനും വയമ്പുംനാവിൽ തൂവും വാനമ്പാടീ

മാനത്തെ ശിങ്കാരത്തോപ്പിൽ 

ഒരു ഞാലിപ്പൂവൻപഴ തോട്ടം 

മാനത്തെ ശിങ്കാരത്തോപ്പിൽ 

ഒരു ഞാലിപ്പൂവൻപഴ തോട്ടം 

കാലത്തും വൈകീട്ടും പൂം‌പാളത്തേനുണ്ണാൻ

ആ വാഴത്തോട്ടത്തിൽ നീയും പോരുന്നോ

തേനും വയമ്പും നാവിൽ തൂവും വാനമ്പാടീ

നീലക്കൊടുവേലി പൂത്തു 

ദൂരെ നീലഗിരിക്കുന്നിൻ മേലേ

മഞ്ഞിൻ പൂവേലിക്കൽ കൂടി 

കൊച്ചുവണ്ണാത്തിപ്പുള്ളുകൾ പാടീ

താളം പിടിക്കുന്ന വാലാട്ടിപക്ഷിക്ക്

താലികെട്ടിന്നല്ലേ നീയും കൂടുന്നോ

തേനും വയമ്പും നാവിൽ തൂവും വാനമ്പാടീ 

തേനും വയമ്പും നാവിൽ തൂവും വാനമ്പാടീ 

രാഗം……………………… ശ്രീരാഗം 

പാടൂ……………………… നീ വീണ്ടും വീണ്ടും വീണ്ടും വീണ്ടും

ഉം.. നാവിൽ ഉം… വാനമ്പാടി 

Leave a Comment