വെണ്ണിലവേ vennilave malayalam lyrics

 


ഗാനം :വെണ്ണിലവേ

ചിത്രം : ക്വീൻ 

രചന : ജ്യോതിഷ് ടി കാശി

ആലാപനം : കെ എസ് ഹരിശങ്കർ,സൂരജ് സന്തോഷ്,അജയ് ശ്രാവൺ,

                    സിയാ ഉൾ ഹഖ്

മഞ്ചലിലാരാണെ കൊഞ്ചണ പൂവാണെ 

മൊഞ്ചില് വന്നൊരു പുഞ്ചിരി തന്നത് 

മിന്നല് പോലിവളോ

നിസസരി സസസ നിസസരി സസസ

നിസസരി സസസ സരിരിഗ 

നിസസരി സസസ നിസസരി സസസ

നിസസരി സസസ സരിരിഗ 

വെണ്ണിലവേ.. നിന്നരികിൽ..

മിന്നും താരമിന്നു മാഞ്ഞിടുന്നുവോ  

നെഞ്ചകമേ.. പൊള്ളിടുവാൻ

വേനൽ മാരി പെയ്തലിഞ്ഞു പോകുമോ

ഗസലായ് പാടുന്നീ രാവേറെയാ ഓർമ്മകൾ

ഇശലിൻ താളങ്ങളായ് മാറി ഈ നൊമ്പരം

ഓരിതളായ് ഈ വനിയിൽ

വീണടിയും പൂവൊരു നാൾ..

മാഞ്ഞിടുമീ തേൻ പുഴയായ്…

നീ അകലെ സാഗരമായ് ..  

മഞ്ചൽ കേറിയൊരു മാരൻ വന്നിറങ്ങി

കൊഞ്ചും മൊഴിയഴക് കവരുവാൻ..

ഇമകൾ ചിമ്മാതോരോ കഥകൾ ചൊല്ലാം പെണ്ണേ

നസീബുള്ള നീ വാ 

നിലാപൊയ്കയിലെ കിനാക്കൊണ്ട്

പുതു രുമാലൊന്നു നെയ്തിടണം

വിണ്ണഴകോ നിന്നരികിൽ…

അസർമുല്ല ഗന്ധമോടെ മൊഹബ്ബത്ത് ചൊല്ലിടേണം

നുണക്കുഴി കവിളൊന്നു തുടുത്തിടേണം

സുറുമക്കൺ തുമ്പിനാലെ അനുരാഗമെയ്തിടേണം

അരുമയായ് കുറുകുവാൻ അടുത്തിടേണം..

നാണം തോൽക്കുമേതോ മോഹം പൂവിടുമ്പോൾ

രാവും തീർന്നിടുമ്പോൾ.. മിഴിയുണരാം …

ഏഴാം ബഹറിന്റെ ഓളങ്ങൾ പുൽകിടേണം

റംസാൻ രാവിന്റെ ചേലൊത്ത പെണ്ണാവണം

ഓരിതളായ്.. ഈ വനിയിൽ

വീണടിയും പൂവൊരു നാൾ..

മാഞ്ഞിടുമീ തേൻ പുഴയായ്…

നീ അകലെ സാഗരമായ് ..  

വെണ്ണിലവേ.. നിന്നരികിൽ..

മിന്നും താരമിന്നു മാഞ്ഞിടുന്നുവോ  

നെഞ്ചകമേ.. പൊള്ളിടുവാൻ

വേനൽ മാരി പെയ്തലിഞ്ഞു പോകുമോ

ഗസലായ് പാടുന്നീ രാവേറെയാ ഓർമ്മകൾ

ഇശലിൻ താളങ്ങളായ് മാറി ഈ.. നൊമ്പരം

മഞ്ചൽ കേറിയൊരു മാരൻ വന്നിറങ്ങി

കൊഞ്ചും മൊഴിയഴക് കവരുവാൻ..

ഇമകൾ ചിമ്മാതോരോ കഥകൾ ചൊല്ലാം പെണ്ണേ

നസീബുള്ള നീ വാ 

നിലാപൊയ്കയിലെ കിനാക്കൊണ്ട്

പുതു രുമാലൊന്നു നെയ്തിടണം

വിണ്ണഴകോ നിന്നരികേ…

Leave a Comment