ഗാനം :നന്മനിറഞ്ഞവളേ
ചിത്രം : ചതുരംഗം
രചന : ഗിരീഷ് പുത്തഞ്ചേരി
ആലാപനം : കെ എസ് ചിത്ര,കോറസ്
നന്മനിറഞ്ഞവളേ കന്യാമറിയമേ
നിന്റെ സ്നേഹത്തിൽ പൊൻകുടക്കീഴിൽ
ഞങ്ങളിന്നാശ്വസിക്കുന്നു നിന്നിൽ
ഞങ്ങൾ സമാശ്വസിക്കുന്നു
നന്മനിറഞ്ഞവളേ കന്യാമറിയമേ
നിന്റെ സ്നേഹത്തിൽ പൊൻകുടക്കീഴിൽ
ഞങ്ങളിന്നാശ്വസിക്കുന്നു നിന്നിൽ
ഞങ്ങൾ സമാശ്വസിക്കുന്നു
ഞങ്ങൾ അനാഥർ ആലംബഹീനർ
ഞങ്ങൾ അനാഥർ ആലംബഹീനർ
തൂവാതെ പോകുന്ന മഴമുകിൽത്താരയിൽ
അലയുന്ന വേഴാമ്പൽ ഞങ്ങൾ
അനുഗ്രഹിക്കൂ അമ്മേ കൃപ ചൊരിയൂ
ഏകൂ നിൻ പ്രേമത്താൽ മഴ ചൊരിയൂ
അനുഗ്രഹിക്കൂ അമ്മേ കൃപ ചൊരിയൂ
ഏകൂ നിൻ പ്രേമത്താൽ മഴ ചൊരിയൂ
നിത്യസഹായ മാതേ നിൻ മക്കൾക്കായ് പ്രാർത്ഥിക്കണേ
നിത്യസഹായ മാതേ നിൻ മക്കൾക്കായ് പ്രാർത്ഥിക്കണേ
നന്മനിറഞ്ഞവളേ കന്യാമറിയമേ
നിന്റെ സ്നേഹത്തിൽ പൊൻകുടക്കീഴിൽ
ഞങ്ങളിന്നാശ്വസിക്കുന്നു നിന്നിൽ
ഞങ്ങൾ സമാശ്വസിക്കുന്നു
അംഗവിഹീനർ അന്ധത വന്നവർ
അംഗവിഹീനർ അന്ധത വന്നവർ
സായാഹ്നസാനുവിൽ മിഴിയിതൾ വാടിയ
അലരിന്റെ നാളങ്ങൾ ഞങ്ങൾ
അനുഗ്രഹിക്കു അമ്മെ കൃപ ചൊരിയൂ
പാടാം നിൻ സ്നേഹത്തിൽ കഥപറയാം
അനുഗ്രഹിക്കു അമ്മെ കൃപ ചൊരിയൂ
പാടാം നിൻ സ്നേഹത്തിൽ കഥപറയാം
നിത്യസഹായ മാതേ നിൻ മക്കൾക്കായ് പ്രാർത്ഥിക്കണേ
നിത്യസഹായ മാതേ നിൻ മക്കൾക്കായ് പ്രാർത്ഥിക്കണേ
നന്മനിറഞ്ഞവളേ കന്യാമറിയമേ
നിന്റെ സ്നേഹത്തിൽ പൊൻകുടക്കീഴിൽ
ഞങ്ങളിന്നാശ്വസിക്കുന്നു നിന്നിൽ
ഞങ്ങൾ സമാശ്വസിക്കുന്നു നിന്നിൽ
ഞങ്ങൾ സമാശ്വസിക്കുന്നു