ഗാനം :ഹിമഗിരിനിരകൾ
ചിത്രം : താണ്ഡവം
രചന : കൈതപ്രം ദാമോദരൻ നമ്പൂതിരി
ആലാപനം : എം ജി ശ്രീകുമാർ
ഹിമഗിരിനിരകൾ പൊൻ തുടികളിലിളകി
ശിവകര സന്ധ്യാ രംഗമൊരുങ്ങി
ഹിമഗിരിനിരകൾ പൊൻ തുടികളിലിളകി
ശിവകര സന്ധ്യാ രംഗമൊരുങ്ങി
നാദഭൈരവി രാഗ ധാരയിൽ
മന്ത്രധ്വനി തരംഗ താണ്ഡവ നടന യാമമായ്
നാദഭൈരവി രാഗ ധാരയിൽ
മന്ത്രധ്വനി തരംഗ താണ്ഡവ നടന യാമമായ്
ഹിമഗിരിനിരകൾ ആ……………………. നാ…….ആ
ദുന്ദുഭികൾ തരളമായ് ധിൻ മുഖമോ മുഖരമായ്
തന്ത്രികളിൽ പ്രണവമഴയായ്……
പഞ്ചഭൂത പതിയാം ദേവൻ താരഹാരം അണിയും വിണ്ണിൽ
സോമരാഗമണികൾ പൊഴിയുകയായ്
മേധവേദാംഗ മധുര പദജതിയിൽ
ദേവദേവാംഗ ശിവദ പദഗതിയിൽ
ശിലകൾ ഉരുകി നീർത്തടങ്ങളായ്
സുകൃത വനികൾ ചാമരങ്ങളായ്
നന്ദിമൃദംഗത്തിൽ ധിമൃത ധിമൃത ജതി
ചന്ദന വീണയിൽ ധിരന ധിരന ഗതി
ഇനിയിവിടെ അസുരകുല ഗള ദളന
ചടുലനടയാടിയാടി ഉണരൂ കാശിനാഥാ……………..
ആ.. ധിനാ……………..കാശിനാഥാ
ഹിമഗിരിനിരകൾ ആ……………. നാ…….ആ.. ആ….
മണ്ഡപമായ് മധുവനം ചഞ്ചലമായ് ധൃഭുവനം
ബന്ദുരമായ് ത്രിപുടനടകൾ..
ഇന്ദ്രനീല ഗംഗേ പാടൂ
ചന്ദ്രകാന്ത ലതികേ ആടൂ
സപ്തസാല വനമേ പൂവണിയൂ..
മംഗളത്തെന്നൽ ഇളകിഒഴുകവേ
പൊന്നണി തിങ്കൾ ഉരുകിഒഴുകവേ
ഇവിടെ ഇനിയൊരമൃത താണ്ഡവം
തുടരുകിനിയൊരഭയ താണ്ഡവം
പ്രകൃതിയുണരും ആർഷ താണ്ഡവം
പ്രഭുത ചൊരിയും അതുല താണ്ഡവം
തുടിയിലണി ജടയിളകി നാദമണി തളയിളകി
ഇവിടെയിനിയുമനഘ നടനമാടൂ കാശിനാഥാ