വെളുത്ത പെണ്ണിന്‍റെ velutha penninte malayalam lyrics

 


ഗാനം : വെളുത്ത പെണ്ണിന്‍റെ

ചിത്രം : സ്നേഹിതൻ 

രചന : യൂസഫലി കേച്ചേരി

ആലാപനം : കെ ജെ യേശുദാസ്

വെളുത്ത പെണ്ണിന്‍റെ കറുത്ത കണ്ണില്

പിടപിടയ്ക്കണ മീനോ

തുടുതുടുപ്പുള്ള ചുവന്ന ചുണ്ടില് 

തുളുമ്പി നില്‍ക്കണ തേനോ

തുളുമ്പി നില്‍ക്കണ തേനോ

വെളുത്ത പെണ്ണിന്‍റെ

വെളുത്ത പെണ്ണിന്‍റെ കറുത്ത കണ്ണില്

പിടപിടയ്ക്കണ മീനോ

തുടുതുടുപ്പുള്ള ചുവന്ന ചുണ്ടില് 

തുളുമ്പി നില്‍ക്കണ തേനോ

തുളുമ്പി നില്‍ക്കണ തേനോ

കാര്‍മുകിലിലോ നിന്‍റെ വാര്‍മുകിലിലോ

നീലാഞ്ജനത്തിന്‍റെ മിനുമിനുപ്പ്

നീലാഞ്ജനത്തിന്‍റെ മിനുമിനുപ്പ്

അന്തിച്ചുവപ്പുള്ള ചുണ്ടില്‍ നിന്ന്

മുന്തിരി മുത്തിയെടുത്തോട്ടേ 

അന്തിച്ചുവപ്പുള്ള ചുണ്ടില്‍ നിന്ന്

മുന്തിരി മുത്തിയെടുത്തോട്ടേ 

മുത്തേ നീയൊന്ന് നിന്നാട്ടേ 

നീയൊന്ന് നിന്നാട്ടേ

വെളുത്ത പെണ്ണിന്‍റെ കറുത്ത കണ്ണില്

പിടപിടയ്ക്കണ മീനോ

തുടുതുടുപ്പുള്ള ചുവന്ന ചുണ്ടില് 

തുളുമ്പി നില്‍ക്കണ തേനോ

തുളുമ്പി നില്‍ക്കണ തേനോ 

പൊന്‍കതിരിലിലോ നിന്‍റെ പൂങ്കവിളിലോ

തങ്കക്കിനാവിന്‍റെ വിളവെടുപ്പ്

തങ്കക്കിനാവിന്‍റെ വിളവെടുപ്പ്

കോരിത്തരിക്കുന്ന മെയ്യില്‍ നിന്ന് 

വൈഢൂര്യം വാരിയെടുത്തോട്ടെ

കോരിത്തരിക്കുന്ന മെയ്യില്‍ നിന്ന് 

വൈഢൂര്യം വാരിയെടുത്തോട്ടെ

പെണ്ണേ നീയൊന്ന് നിന്നാട്ടേ

നീയൊന്ന് നിന്നാട്ടേ

വെളുത്ത പെണ്ണിന്‍റെ കറുത്ത കണ്ണില്

പിടപിടയ്ക്കണ മീനോ

തുടുതുടുപ്പുള്ള ചുവന്ന ചുണ്ടില് 

തുളുമ്പി നില്‍ക്കണ തേനോ

തുളുമ്പി നില്‍ക്കണ തേനോ

വെളുത്ത പെണ്ണിന്‍റെ കറുത്ത കണ്ണില്

പിടപിടയ്ക്കണ മീനോ

തുടുതുടുപ്പുള്ള ചുവന്ന ചുണ്ടില് 

തുളുമ്പി നില്‍ക്കണ തേനോ

തുളുമ്പി നില്‍ക്കണ തേനോ

തുടുതുടുപ്പുള്ള ചുവന്ന ചുണ്ടില് 

തുളുമ്പി നില്‍ക്കണ തേനോ

തുളുമ്പി നില്‍ക്കണ തേനോ 

Leave a Comment