ഗാനം : നിഴലാടും ദീപമേ
ചിത്രം : മിസ്റ്റർ ബട്‌ലർ
രചന : ഗിരീഷ് പുത്തഞ്ചേരി
ആലാപനം : കെ ജെ യേശുദാസ്
നിഴലാടും ദീപമേ തിരിനീട്ടുമോ
അലിവോലും നെഞ്ചിലേ ഇരുൾ മായ്ക്കുമോ
കനിവാർന്ന രാവിൻ ഇടനാഴിയിൽ
തളരും കിനാവിനേ താലാട്ടുമോ
നിഴലാടും ദീപമേ തിരിനീട്ടുമോ
അലിവോലും നെഞ്ചിലേ ഇരുൾ മായ്ക്കുമോ
അറിയാതെ വന്നെൻ ഹൃദയത്തിലേ
മഴമേഞ്ഞകൂട്ടിൽ കൂടേറി നീ
അനുരാഗ സാന്ദ്രമാം ദിവസങ്ങളിൽ
അതിലോല ലോലമാം നിമിഷങ്ങളിൽ
പറയാതെ എന്തിനോ വിടവാങ്ങി നീ
നിഴലാടും ദീപമേ തിരിനീട്ടുമോ
അലിവോലും നെഞ്ചിലേ ഇരുൾ മായ്ക്കുമോ
തെളിവർണ്ണമോലും ചിറകൊന്നിലേ
നറുതൂവലുള്ളിൽ പിടയുന്നുവോ
വെയിൽവീണു മായുമീ പകൽമഞ്ഞുപോൽ
പ്രണയാർദ്രമാകുമീ മണിമുത്തുപോൽ
മനസ്സിന്റെ വിങ്ങലായ് അലിയുന്നു നീ
നിഴലാടും ദീപമേ തിരിനീട്ടുമോ
അലിവോലും നെഞ്ചിലേ ഇരുൾ മായ്ക്കുമോ
കനിവാർന്ന രാവിൻ ഇടനാഴിയിൽ
തളരും കിനാവിനേ താലാട്ടുമോ