രാരവേണു raaravenu malayalam lyrics

ഗാനം : രാരവേണു

ചിത്രം : മിസ്റ്റർ ബട്‌ലർ

രചന : ഗിരീഷ് പുത്തഞ്ചേരി

ആലാപനം : കെ എസ് ചിത്ര,കല്യാണി മേനോൻ

രാരവേണു ഗോപബാല രാജിത സദ്‌ഗുണ ജയശീല

രാരവേണു ഗോപബാല രാജിത സദ്‌ഗുണ ജയശീല

രാരവേണു ഗോപബാല രാജിത സദ്‌ഗുണ ജയശീല

അമ്പാടിക്കുയിലല്ലേ ഊ പൊന്നോടക്കുഴലല്ലേ ഊ

നറുവെണ്ണക്കുടമല്ലേ നീയെൻ കണ്ണാ

അമ്പാടിക്കുയിലല്ലേ ഊ പൊന്നോടക്കുഴലല്ലേ ഊ 

നറുവെണ്ണക്കുടമല്ലേ നീയെൻ കണ്ണാ

രാരവേണു ഗോപബാല രാജിത സദ്‌ഗുണ ജയശീല

പീലിതരാം ചെറുഗോപിതൊടാം പീതാംബരവും ചാർത്തീടാം

ഗോപാൽ ഓഹ്‌ ഡോണ്ട്‌ ബ്രേക്ക്‌ മൈ ഹാർട്ട്‌

ഗോപാൽ ഓഹ്‌ ഡോണ്ട്‌ ബ്രേക്ക്‌ മൈ ഹാർട്ട്‌

പൈക്കളിതാ പൂമ്പൈക്കളിതാ മേയ്‌ക്കാനിതിലേ നീ വരുമോ

ഗോപാൽ യു ആർ മൈ സോൾ

ഗോപാൽ യു ആർ മൈ സോൾ

കുളിരാർന്നൊഴുകും യമുനാനദിയിൽ നീരാടാൻ നീ വന്നാട്ടേ

കുളിരാർന്നൊഴുകും യമുനാനദിയിൽ നീരാടാൻ നീ വന്നാട്ടേ

കാൽതളതുള്ളി നടക്കാം ഈ കാട്ടിലൊളിച്ചു കളിക്കാം

ഓടക്കാറൊളി വർണ്ണാ നിന്നെ കോരിയെടുത്തൊന്നൂഞ്ഞാലാട്ടാം

രാരവേണു 

രാരവേണു

രാരവേണു ഗോപബാല രാജിത സദ്‌ഗുണ ജയശീല

രാഗിണിയാം യുവരാധയിതാ രാസോല്ലസിതം പാടുകയായ്‌

ഗോപാൽ യു ആർ മൈ ഡ്രീം ബോയ്‌

ഗോപാൽ യു ആർ മൈ ഡ്രീം ബോയ്‌

ഭാമയിതാ നിൻ ഭാമയിതാ വിരഹിണിയായി കേഴുന്നു

ഗോപാൽ യു ആർ മൈ ഹൈ ബോയ് 

ഗോപാൽ യു ആർ മൈ ഹൈ ബോയ് 

വനവേണുവുമായ്‌ വരുനീ അരികിൽ മായാവൃന്ദാവനിയിൽ

വനവേണുവുമായ്‌ വരുനീ അരികിൽ മായാവൃന്ദാവനിയിൽ

നിന്റെ നഖകലമെല്ലേ എൻ നെഞ്ചിലുരഞ്ഞു മുറിഞ്ഞു

പീലിപൂമുടി കാറ്റിലുലഞ്ഞു മനസ്സിനകത്തണിമഞ്ഞുകിനിഞ്ഞു

രാരവേണു ഗോപബാല രാജിത സദ്‌ഗുണ ജയശീല

രാരവേണു ഗോപബാല രാജിത സദ്‌ഗുണ ജയശീല

അമ്പാടിക്കുയിലല്ലേ ഊ പൊന്നോടക്കുഴലല്ലേ ഊ

നറുവെണ്ണക്കുടമല്ലേ നീയെൻ കണ്ണാ

അമ്പാടിക്കുയിലല്ലേ ഊ പൊന്നോടക്കുഴലല്ലേ ഊ 

നറുവെണ്ണക്കുടമല്ലേ നീയെൻ കണ്ണാ

രാരവേണു ഗോപബാല രാജിത സദ്‌ഗുണ ജയശീല

രാരവേണു ഗോപബാല രാജിത സദ്‌ഗുണ ജയശീല

Leave a Comment