ഗാനം : മതി മൗനം വീണേ
ചിത്രം : പ്രേം പൂജാരി
രചന : ഒ എൻ വി കുറുപ്പ്
ആലാപനം : കെ എസ് ചിത്ര
മതി മൗനം വീണേ പാടൂ
മധുരം നിൻ രാഗാലാപം
മതി മൗനം വീണേ പാടൂ
മധുരം നിൻ രാഗാലാപം
കൊതി കൊള്ളും പൂവിൻ കാതിൽ
കിളി ചൊല്ലും മന്ത്രം പോലെ
എന്തിനീ മൗനം എന്തിനീ നാണം
എന്തിനീ മൗനം എന്തിനീ നാണം
നിൻ തന്ത്രി മീട്ടി ഞാൻ
നിന്നുയിർ തൊട്ടു ഞാൻ
എന്തിനീ മൗനം എന്തിനീ നാണം
എന്തിനീ മൗനം എന്തിനീ നാണം
ഉം ഓ.. ഉം ഓ…..
കാണാക്കിനാവിന്റെ സൗഗന്ധികങ്ങൾ
കാണാക്കിനാവിന്റെ സൗഗന്ധികങ്ങൾ
കാണിക്കയായ് വച്ചൂ ഞാൻ നിന്റെ മുൻപിൽ
കൈക്കൊൾവതാരെൻ ഉൾപ്പൂവിൻ ഗന്ധം
മുത്തായ് ചിരിക്കും മുഗ്ദ്ധാനുരാഗം
എന്തിനീ മൗനം എന്തിനീ നാണം
എന്തിനീ മൗനം എന്തിനീ നാണം
നിൻ സ്വരം കേൾക്കാനായ്
പിന്നെയും വന്നൂ ഞാൻ
എന്തിനീ മൗനം എന്തിനീ നാണം
എന്തിനീ മൗനം എന്തിനീ നാണം
സ്നേഹിക്കുമാത്മാവിൻ തേന്മൊഴിയെല്ലാം
സ്നേഹിക്കുമാത്മാവിൻ തേന്മൊഴിയെല്ലാം
ആരോടും ചൊല്ലാത്തൊരാശകളെല്ലാം
താരങ്ങൾ കേൾക്കേ രാകേന്ദു കേൾക്കേ
താരസ്വരത്തിൽ ഞാൻ പാടുമെന്നും
എന്തിനീ മൗനം എന്തിനീ നാണം
എന്തിനീ മൗനം എന്തിനീ നാണം
മതി മൗനം വീണേ പാടൂ
മധുരം നിൻ രാഗാലാപം
കൊതി കൊള്ളും പൂവിൻ കാതിൽ
കിളി ചൊല്ലും മന്ത്രം പോലെ
എന്തിനീ മൗനം എന്തിനീ നാണം
എന്തിനീ മൗനം എന്തിനീ നാണം
എന്തിനീ മൗനം എന്തിനീ നാണം
എന്തിനീ മൗനം എന്തിനീ നാണം