മിന്നാമിനുങ്ങും മയിൽക്കണ്ണിയും minnaminungum mayilkkanniyum malayalam lyrics

 



ഗാനം : മിന്നാമിനുങ്ങും മയിൽക്കണ്ണിയും

ചിത്രം : മൈ ഡിയർ കുട്ടിച്ചാത്തൻ

രചന : ബിച്ചു തിരുമല

ആലാപനം : കെ ജെ യേശുദാസ്

മിന്നാമിനുങ്ങും മയിൽക്കണ്ണിയും

കുളിരുണ്ണുന്ന കാറ്റേ കടം വാങ്ങി വാ

മഴവിൽ ലല്ലല കൊടിയിൽ ലലല

മഴവിൽ കൊടിയിൽ കുന്നിക്കുരുമണിയിൽ

മിഴിയും മനവും സ്വയമലിയുകയായ് 

മിന്നാമിനുങ്ങും മയിൽക്കണ്ണിയും

കുളിരുണ്ണുന്ന കാറ്റേ കടം വാങ്ങി വാ

ആറ്റോരം പൂവേ പൂ കാറ്റേ വാ പൂ നുള്ളാൻ 

ആറ്റോരം പൂവേ പൂ കാറ്റേ വാ പൂ നുള്ളാൻ 

പൂവു പുന്നാഗമോ പൂത്ത മന്ദാരമോ

പൂവു പുന്നാഗമോ പൂവാകയോ

പൂത്ത മന്ദാരമോ മാകന്തമോ

വസന്ത കാല ജാലമോ

ഹേയ് തക തക തക തക തക തക തക തക

തക തക തക തക തക തക തക തക താം  

മിന്നാമിനുങ്ങും മയിൽക്കണ്ണിയും

കുളിരുണ്ണുന്ന കാറ്റേ കടം വാങ്ങി വാ 

വാനോരം കൊട്ടാരം മീനാരം വട്ടാരം 

വാനോരം കൊട്ടാരം മീനാരം വട്ടാരം 

തേക്കു തേമ്പാവിലോ പാൽപ്പഴഞ്ചാറിലോ

തേക്കു തേമ്പാവിലോ തേന്മാവിലോ

പാൽപ്പഴഞ്ചാറിലോ കൽക്കണ്ടിലോ

കടഞ്ഞതേതു കൈകളോ

ഹേയ് തക തക തക തക തക തക തക തക

തക തക തക തക തക തക തക തക താം 

മിന്നാമിനുങ്ങും മയിൽക്കണ്ണിയും

കുളിരുണ്ണുന്ന കാറ്റേ കടം വാങ്ങി വാ

മഴവിൽ ലല്ലല കൊടിയിൽ ലലല

മഴവിൽ കൊടിയിൽ കുന്നിക്കുരുമണിയിൽ

മിഴിയും മനവും സ്വയമലിയുകയായ് 

മിന്നാമിനുങ്ങും മയിൽക്കണ്ണിയും

കുളിരുണ്ണുന്ന കാറ്റേ കടം വാങ്ങി വാ 

Leave a Comment