വേനൽ പാതയിൽ venal paathayil malayalam lyrics

 


ഗാനം : വേനൽ പാതയിൽ

ചിത്രം : ഖോ-ഖോ

രചന : വിനായക് ശശികുമാർ

ആലാപനം : നന്ദഗോപൻ വി

വേനൽ പാതയിൽ നീർ മായുമേതോ കോണിൽ 

ഒരു തുള്ളിതെന്നലെത്തീടുവാനിലപോലെ 

കാത്ത് നിൽക്കുന്നിതാ 

തൂവൽ പക്ഷി പോൽ കൂടേറി മെല്ലെ മൗനം 

ഒരു വർണ്ണക്കാലമെത്തീടുമോ കൊതിയോടെ 

കണ്ണ് തേടുന്നിതാ

പുഴകളേ മഴകളേ………….. 

അകലയോ അണയുമോ,……. 

ചിരികളേ മൊഴികളേ………………

വിരിയുമോ പൊലിയുമോ…………….

വേനൽ പാതയിൽ നീർ മായുമേതോ കോണിൽ 

ഒരു തുള്ളിതെന്നലെത്തീടുവാനിലപോലെ 

കാത്ത് നിൽക്കുന്നിതാ 

തൂവൽ പക്ഷി പോൽ കൂടേറി മെല്ലെ മൗനം 

ഒരു വർണ്ണക്കാലമെത്തീടുമോ കൊതിയോടെ 

കണ്ണ് തേടുന്നിതാ

ഒരു കൈക്കുമ്പിളിൽ കടൽ വാർന്ന പോലെ 

വിടവാങ്ങുന്നിതാ മനം നെയ്ത താകെ 

ഒരു 

തിളക്കം മിഴി മിനുക്കം ഇനി ദൂരെയാണോ 

ഒരു തുടക്കം ചുവടൊരുക്കം 

കഥ മാറും കാലം ദൂരെയാണോ…………………… 

വേനൽ പാതയിൽ നീർ മായുമേതോ കോണിൽ 

ഒരു തുള്ളിതെന്നലെത്തീടുവാനിലപോലെ 

കാത്ത് നിൽക്കുന്നിതാ 

തൂവൽ പക്ഷി പോൽ കൂടേറി മെല്ലെ മൗനം 

ഒരു വർണ്ണക്കാലമെത്തീടുമോ കൊതിയോടെ 

കണ്ണ് തേടുന്നിതാ

Leave a Comment