ഗാനം : നീരോളം മേലേ മൂടും
ചിത്രം : ഡിയർ കൊമ്രേഡ്- ഡബ്ബിംഗ്
രചന : ജോ പോൾ
ആലാപനം : ഗൗതം ഭരദ്വാജ്
നീരോളം മേലേ മൂടും നിൻ കൺകളിൽ
നീരാടും മീനായ് മാറും ഞാനേ
നാളെന്നും കാലിൽ മിന്നും മഞ്ജീരമേ നെഞ്ചിൻ
താളം നീയാവും തന്നെ താനേ
ഓ…ഓ……….
നീ മുന്നിൽ വന്നാലെന്നും വാസന്തമേ
മാകന്ദപ്പൂവിൻ കന്നിത്തേനേ
നീലാമ്പലേ നിൻ നാണം കണ്ടല്ലേ
ഉള്ളിൽ മോഹം കൊണ്ടില്ലേ
നീയൊന്നിനായ് ഞാൻ ആയും പിന്നാലെ
മെല്ലെയാരും കാണാതെ
അലസമീ മഴയായ് വരുമരികെ
അഴകിലിതളുകളായിനിയഴിയെ
മനസ്സിലെങ്ങോ നിറയും നിലവേ
അമൃതമധുരിത രാവുകളിനിയെ
നീരോളം മേലേ മൂടും നിൻ കൺകളിൽ
ഉം……..
നാളെന്നും കാലിൽ മിന്നും മഞ്ജീരമേ നെഞ്ചിൻ
ദേന ദിരാനന നേന