ഗാനം : കണ്ടില്ലേ കണ്ടില്ലേ
ചിത്രം : മധുരരാജ
രചന: മുരുകൻ കാട്ടാക്കട
ആലാപനം : അൻവർ സാദത്ത്,ദിവ്യ എസ് മേനോൻ
ചില്ലാലെ ചാലേ ചില്ലാലെ ചാലാ
ചില്ലാലെ ചാലേ ചില്ലാലെ ലാ
ചില്ലാലെ ചാലേ ചില്ലാലെ ചാലാ
ചില്ലാലെ ചാലേ ചില്ലാലെ ലാ
കണ്ടില്ലേ കണ്ടില്ലേ കള്ളക്കുറുക്കൻ
കാശിക്ക് പോണ കരിംക്കുറുക്കൻ
കാശിയും വാശിയും വേണ്ടന്ന് വച്ചേ
കാഷായമൂരിവച്ചേ …
ചില്ലാലെ ചാലേ ചില്ലാലെ ചാലാ
ചില്ലാലെ ചാലേ ചില്ലാലെ ലാ
ഞാനുമറിഞ്ഞേ നീയുമറിഞ്ഞേ
കണ്ടോരും കേട്ടോരും പാടിനടന്നേ
കണ്ണുമടച്ച് പാലുകുടിക്കണ കള്ളക്കുറുമ്പനല്ലേ..
ഇന്നെന്റെ കള്ളക്കുറുക്കന് കല്യാണമേളം
ശിങ്കാരി നീലക്കുറുക്കിക്ക് കല്യാണനാണം
ഇന്നെന്റെ കള്ളക്കുറുക്കന് കല്യാണമേളം
ശിങ്കാരി നീലക്കുറുക്കിക്ക് കല്യാണനാണം
കാട്ടിലെ മാനും ഞാനും കാടുമറിഞ്ഞില്ല
തോട്ടിലെ മീനും നീയും തോടുമറിഞ്ഞില്ല
ചക്കര പാടം തേടി പോയ കുറുക്കച്ചൻ
അക്കരെ നിന്നൊരു മാനിനെ കണ്ടേ മോഹിച്ചേ
മദനമ്പെട് കൊമ്പെട് കൊട്ടും കുരവയുമുണ്ടേ
തക തപ്പുതുടിതാളം അമ്പതു കൊമ്പനുമുണ്ടേ
ഇനി കല്യാണം കൂടാൻ വാ പൂങ്കാറ്റേ പൂന്തേൻ കാറ്റേ
ചില്ലാലെ ചാലേ ചില്ലാലെ ചാലാ
ചില്ലാലെ ചാലേ ചില്ലാലെ ലാ
ചില്ലാലെ ചാലേ ചില്ലാലെ ചാലാ
ചില്ലാലെ ചാലേ ചില്ലാലെ ലാ
ചുന്ദരി കണ്ണേ പൊന്നേ കണ്ണഴകുള്ളവളേ
കള്ളക്കാർവർണ്ണൻ കണ്ണൻ ചാരത്ത് വന്നോടീ
കിന്നാരം പാടും തത്തേ വായാടി തത്തേ..
പൂമരക്കൊമ്പിൽ മോഹം പൂത്തതറിഞ്ഞില്ലേ
കഥ ചൊല്ലിപറഞ്ഞു ചിരിച്ചരികത്തവൻ നിന്നേ
കവിളമ്പിളി മൊട്ടു വിരിഞ്ഞൊരു ചുണ്ടിണ കണ്ടേ
ഇനി കല്യാണം കൂടാൻ വാ പൂങ്കാറ്റേ പൂന്തേൻ കാറ്റേ
ചില്ലാലെ ചാലേ ചില്ലാലെ ചാലാ
ചില്ലാലെ ചാലേ ചില്ലാലെ ലാ
ചില്ലാലെ ചാലേ ചില്ലാലെ ചാലാ
ചില്ലാലെ ചാലേ ചില്ലാലെ ലാ
ഏ കണ്ടില്ലേ കണ്ടില്ലേ കള്ളക്കുറുക്കൻ
കാശിക്ക് പോണ കരിംക്കുറുക്കൻ
കാശിയും വാശിയും വേണ്ടന്ന് വച്ചേ
കാഷായമൂരിവച്ചേ
ചില്ലാലെ ചാലേ ചില്ലാലെ ചാലാ
ചില്ലാലെ ചാലേ ചില്ലാലെ ലാ
ഓഹോ ഞാനുമറിഞ്ഞേ നീയുമറിഞ്ഞേ
കണ്ടോരും കേട്ടോരും പാടിനടന്നേ
കണ്ണുമടച്ച് പാലുകുടിക്കണ കള്ളക്കുറുമ്പനല്ലേ
ഇന്നെന്റെ കള്ളക്കുറുക്കന് കല്യാണമേളം
ശിങ്കാരി നീലക്കുറക്കിക്ക് കല്യാണനാണം
ഇന്നെന്റെ കള്ളക്കുറുക്കന് കല്യാണമേളം
ശിങ്കാരി നീലക്കുറക്കിക്ക് കല്യാണനാണം