ഒന്നും മിണ്ടാതെ onnum mindaathe malayalam lyrics

 

ഗാനം : ഒന്നും മിണ്ടാതെ

ചിത്രം : കോടതിസമക്ഷം ബാലൻ വക്കീൽ

രചന : ബി കെ ഹരിനാരായണൻ

ആലാപനം : സാഷ തിരുപ്പതി

നാനാനാനാനാ.. ഉം………… 

നനനന നാനാനാ നാ 

ഒന്നും മിണ്ടാതെ കണ്ണിൽ കണ്ണേകി…

കാലം കൈതന്നു മായുന്നുവോ..

വിങ്ങൽ തീരാതെ പെയ്യാനാകാതെ

എന്തോ വല്ലാതെ നീറുന്നുവോ…

ഇരുളിൻ മരുവൊന്നിൽ മുറിയും മൊഴിയോടെ

തുണതൻ ചിറകെല്ലാം വിഹഗമായ് നീ…

തമസ്സിന്റെ മണിത്താഴിട്ട മനസ്സാകെയിതാ

വരയ്ക്കുന്നു ജലഛായത്തിലുഷസ്സേ നിന്നെ ഞാൻ..

തമസ്സിന്റെ മണിത്താഴിട്ട മനസ്സാകെയിതാ

വരയ്ക്കുന്നു ജലഛായത്തിലുഷസ്സേ നിന്നെ ഞാൻ..   

ഹാ ഒന്നും മിണ്ടാതെ കണ്ണിൽ കണ്ണേകി

കാലം കൈതന്നു മായുന്നുവോ..

വേനൽ ചുരമേറി അലയും വഴിയേ നിൻ

തൂവൽ തണലാകാൻ ഹൃദയം പിടയുന്നേ..

ചെറു ചുടുകനലായ് ഉരുകിടുമകമേ..

ഇതുവരെയറിയാ ഒരു തരിവിരഹം  

നീയൊരാളുയിരിൽ.. മിന്നുന്നു മെല്ലെ..

ഒന്നും മിണ്ടാതെ കണ്ണിൽ കണ്ണേകി

കാലം കൈതന്നു മായുന്നുവോ..

വിങ്ങൽ തീരാതെ പെയ്യാനാകാതെ

എന്തോ വല്ലാതെ നീറുന്നുവോ…

ഹോ.. ഈയൽ ശലഭംപോൽ തനിയെ പിടയാതെ

തീയിൽ പൊലിയാതെ ഉയരൂ ഉയരെ നീ

പ്രിയമൊരു കനവാം പരിചിത നിനവോ..

തെരുതെരെ വിരിയേ കരളിലെ വനിയിൽ

നീയൊരാളിനിയെൻ കൺനാളം പോലെ…

ഒന്നും മിണ്ടാതെ കണ്ണിൽ കണ്ണേകി

കാലം കൈതന്നു മായുന്നുവോ..

വിങ്ങൽ തീരാതെ പെയ്യാനാകാതെ

എന്തോ വല്ലാതെ നീറുന്നുവോ…

ഇരുളിൻ മരുവൊന്നിൽ മുറിയും മൊഴിയോടെ

തുണതൻ ചിറകെല്ലാം വിഹഗമായ് നീ…

തമസ്സിന്റെ മണിത്താഴിട്ട മനസ്സാകെയിതാ

വരയ്ക്കുന്നു ജലഛായത്തിലുഷസ്സേ നിന്നെ ഞാൻ..

തമസ്സിന്റെ മണിത്താഴിട്ട മനസ്സാകെയിതാ

വരയ്ക്കുന്നു ജലഛായത്തിലുഷസ്സേ നിന്നെ ഞാൻ..

ഉം…ഉം ഉം ഉം….ഉം ഉം.. ഉം ഉം 

Leave a Comment