ഗാനം : മേഘക്കാടിൽ എവിടെയോ
ചിത്രം : ലോനപ്പന്റെ മാമ്മോദീസ
രചന : ബി കെ ഹരിനാരായണൻ
ആലാപനം : അൽഫോൺസ് ജോസഫ്
മേഘക്കാടിൽ എവിടെയോ……………..
ഒളിയുമായ്………….നിറമണിനിലാവേ……. തിരിനാളം പോൽ..
മനമാകേ…………….. നിറഞ്ഞോ………. നീ….. വീണ്ടും……..
മനസ്സിൻ ജനലഴിവാതിൽ തുറന്നിന്നാരോ നിലാവോ
കഥതൻ നിറമയിൽ പീലി പറന്നെങ്ങെങ്ങോ സലോലം…
ഇവിടുലകാകെയും അഴലാളിയ മുറിവേറ്റൊരു മിഴികൾ
ഒന്നലിവോടെ തഴുകീടാൻ കണ്ണീരൊപ്പും കൂട്ടായ് മാറാൻ
പുലരി വീണ്ടുമിവിടേ………………………
പുതുകഥകളായി വരുന്നേ…..
ഇരുളിലാണ്ട മിഴിയോ………………..
മെഴുതിരികളായി തെളിയവേ………………..ഓ..
കിനാവു നെയ്ത തന്ത്രി മീട്ടി …കഥാമരന്തമാർന്നൊരീണം…
നിദാന്ത ശാന്തിഗീതമായേ….. പാരിനെന്നുമേകിടൂ……. നീ…..
സാന്ത്വനം തൂകിടൂ…………. ഓരോ കോണിൽ……
മനസ്സിൻ ജനലഴി വാതിൽ തുറന്നിന്നാരോ നിലാവോ
കഥതൻ നിറമയിൽ പീലി പറന്നെങ്ങെങ്ങോ സലോലം
ഇവിടുലകാകെയും അഴലാളിയ മുറിവേറ്റൊരു മിഴികൾ
ഒന്നലിവോടെ തഴുകീടാൻ കണ്ണീരൊപ്പും കൂട്ടായ് മാറാൻ
പുലരി വീണ്ടുമിവിടേ………..പുതുകഥകളായി വരുന്നേ……
ഇരുളിലാണ്ട മിഴിയോ……….. മെഴുതിരികളായി തെളിയവേ………..ഓ …