ഗാനം : പുതിയൊരു പാതയിൽ
ചിത്രം : വരത്തൻ
രചന : വിനായക് ശശികുമാർ
ആലാപനം : നസ്രിയ നസീം
പുതിയൊരു പാതയിൽ
വിരലുകൾ കോർത്തു നിൻ
അരികെ നടന്നിടാൻ കാലമായ്…
മഴയുടെ തന്തിയിൽ..
പകൽ മീട്ടിയ വേളയിൽ
കുളിരല തേടുവാൻ മോഹമായ്….
അനുരാഗം തനുവാകെ മഞ്ഞായി വീഴുന്നുവോ
മിഴിനാളം മിന്നുന്നുവോ…ഉം.. ഉം
കനവിലെ ചില്ലയിൽ..
ഈരില തുന്നുമീ…
പുതുഋതുവായി നാം മാറവേ…
മലയുടെ മാറിലായ്…
പൂ ചൂടിയ തെന്നലും
നമ്മുടെ ഈണമായ് ചേരവേ…
അനുരാഗം തനുവാകെ
മഞ്ഞായി വീഴുന്നുവോ
മിഴിനാളം മിന്നുന്നുവോ…ഉം…ഉം